മറ്റൊരു റൂമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു! നാദിറയ്ക്ക് ബുദ്ധിമുട്ട് ആണെങ്കിൽ റോഡില്‍ കിടന്നോളു എന്ന് അദ്ദേഹം പറഞ്ഞു; ഹോസ്റ്റലില്‍ നിന്ന് തന്നെ പുറത്താക്കിയതായി ട്രാന്‍സ് വുമണ്‍ നാദിറ മെഹ്റിന്

കാലടി ശ്രീ ശങ്കരാചര്യ യൂണിവേഴ്സിറ്റിയിലെ വുമെണ്‍സ് ഹോസ്റ്റലില്‍ നിന്ന് തന്നെ പുറത്താക്കിയതായി ട്രാന്‍സ് വുമണ്‍ നാദിറ മെഹ്റിന്. ഫേസ്ബുക്ക് ലൈവില്‍ വന്നായിരുന്നു നാദിറ ഇക്കാര്യം വ്യക്തമാക്കിയത്.
വാര്‍ഡന്റെ നിര്‍ദേശപ്രകാരം തന്നെ പുറത്താക്കിയെന്ന് നാദിറ തന്റെ ഫേസ് ബുക്ക് ലൈവിൽ ആരോപിച്ചു. ഹോസ്റ്റലിലെ റൂം സംബന്ധിക്കുന്ന കാര്യങ്ങള്‍ക്ക് താന്‍ സാറിനെ വിളിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെങ്കിൽ റോഡില്‍ കിടക്കാൻ സാർ പറഞ്ഞതായും നാദിറ പറഞ്ഞു.
സംഭവത്തെ കുറിച്ച് നാദിറ പറയുന്നത് ഇങ്ങനെ
ഞാൻ ഇപ്പോൾ ഉളളത് ശ്രീ ശങ്കരാചര്യ യൂണിവേഴ്സിറ്റി ഓഫ് സാന്‍സ്ക്രിറ്റിന്റെ മെയിന്‍ സെന്ററായിട്ടുള്ള കാലടിയിൽ ആണ്. ഞാന്‍ ഇവിടെ വുമെന് ഹോസ്റ്റലായിട്ടുള്ള പ്രിയംവദയിലെ ഡെപ്രൂട്ടി വാര്‍ഡന്റെ റൂമില്‍ താല്‍ക്കാലികം ആയി താമസിക്കുന്ന വ്യക്തമായാണ്. എന്നാൽ, രാത്രി 12 മണിയോടെ ഇവിടത്തെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. സംഭവത്തിന്റെ കാരണം ചോദിച്ചിരുന്നു ഞാൻ. ഒരു ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് ഞാൻ ഹോസ്റ്റലിലെ സാറിനെ വിളിച്ചിരുന്നു. ഹോസ്റ്റൽ റൂമിലെ ഫാന്‍ വര്‍ക്ക് ചെയ്യുന്നില്ല. അതിനാലാണ് സാറിന് വിളിച്ചത്. എനിക്ക് ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് എടുക്കുന്നതിന്റെ ഭാഗമായി ഫാന്‍ അത്യാവശ്യം ആണ്. ഇല്ലെങ്കില്‍ മറ്റൊരു റൂമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സാറിനെ വിളിച്ചു. ഈ സമയത്ത് നാദിറയ്ക്ക് ബുദ്ധിമുട്ട് ആണെങ്കിൽ റോഡില്‍ കിടന്നോളു എന്ന് വളരെ വ്യക്തമായി സാര്‍ പറഞ്ഞു. സാറ് മനസ്സിലാക്കിയിടത്തോളം ഈ കോളേജിലെ അല്ലെങ്കില്‍ ഈ ലോകത്തുള്ള എല്ലാ ട്രാന്‍സ് പേഴ്സണ്‍സും റേജില്‍ നില്‍ക്കുന്നവരാണെന്ന ധാരണയിലാണ് എന്നോട് സംസാരിച്ചിരിക്കുന്നത്
ഈ പുറത്താക്കൽ സംഭവത്തിൽ ഇടപെടാന്‍ കഴിയുന്നവർ ഇടപെട്ട് രംഗത്ത് വരണം. പുറത്ത് റൂം എടുത്ത് താമസിക്കാൻ കഴില്ല. അതിനുളള സാമ്പത്തിക ശേഷിയും ഇല്ല എനിക്കി. അതുകൊണ്ട് മാത്രമാണ് ഇവിടെ റൂം എടുത്ത് ഇവിടെ താമസിക്കേണ്ടി വന്നത്. ഇതൊരു സ്ത്രീയോട് ആണെങ്കിൽ പോലും ഇങ്ങനെ ചെയ്യില്ലായിരുന്നു. ഞാനൊരു ട്രാന്‍സ് പേഴ്സണ്‍ ആണ്. ഇതിനാൽ, മാത്രം എന്നോട് ഈ രീതിയിൽ പെരുമാറിയത്. സംഭവത്തിൽ താൻ നിയമപരമായി തന്നെ മുന്നോട്ട് പോവാന്‍ തീരുമാനിച്ചു. – നാദിറ വ്യക്തമാക്കി.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...