Connect with us

പ്രോസിക്യൂഷന്റെ കരുത്ത്! പതറാത്ത നിലപാടുകൾ, അത് മാത്രം പറഞ്ഞില്ല ! ജഗദീഷിന്റെ നിർണ്ണായക വെളിപ്പെടുത്തൽ

News

പ്രോസിക്യൂഷന്റെ കരുത്ത്! പതറാത്ത നിലപാടുകൾ, അത് മാത്രം പറഞ്ഞില്ല ! ജഗദീഷിന്റെ നിർണ്ണായക വെളിപ്പെടുത്തൽ

പ്രോസിക്യൂഷന്റെ കരുത്ത്! പതറാത്ത നിലപാടുകൾ, അത് മാത്രം പറഞ്ഞില്ല ! ജഗദീഷിന്റെ നിർണ്ണായക വെളിപ്പെടുത്തൽ

തന്റെപ്രിയതമയുടെ മരണത്തിന്റെ വേദനയിൽ നിന്ന് ജഗദീഷ് പൂർണ്ണമായും ഇപ്പോഴും വിട്ട് മാറിയിട്ടില്ല. പ്രിയപ്പെട്ടവളെക്കുറിച്ച് പറയാൻ അവസരം കിട്ടിയപ്പോഴൊക്കെ ജഗദീഷ് അഭിമാനത്തോടെ സംസാരിച്ചിരുന്നു.ജഗദീഷിന്റെ ജീവിതത്തിലെ നിറനിലാവായിരുന്നു ഡോ. രമ. ആ നിലവാണ് രമയുടെ മരണത്തോടെ നഷ്ടമായത്.

ജഗദീഷിന്റെ ഭാര്യ എന്നതിലുപരി ഫൊറൻസിക് മേഖലയ്ക്കും അതുപോലെ കേരള പോലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും അവസാന പ്രതീക്ഷയും അത്താണിയുമായിരുന്നു ഡോക്ടർ രമയെന്ന് പറയാതിരിക്കാനാവില്ല. ഫൊറന്‍സിക് രംഗത്ത് ഏറ്റവും ആത്മാര്‍ഥമായി കേസുകളെ സമീപിച്ചിരുന്നത് ആരെന്ന് ചോദിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉള്ളൂ, ഡോ.പി. രമ. പ്രതിസന്ധികളും നൂലാമാലകളും ഏറെയുള്ള പ്രമാദമായ കേസുകളില്‍ വ്യക്തവും സുദൃഢവുമായ ഫൊറന്‍സിക് ദൗത്യം അവർ നിര്‍വഹിച്ചിട്ടുണ്ടായിരുന്നു.

സങ്കീർണമായ കേസുകളിൽ സൂക്ഷ്മമായ പരിശോധനയും വ്യക്തതയും പുലർത്തുന്നതായിരുന്നു ഡോ. പി. രമയുടെ പ്രത്യേകത. പ്രമാദമായ പല കേസുകളിലും അവരുടെ നിർണായക കണ്ടെത്തലുകളാണ് പൊലീസ് സേനക്ക് മുതൽക്കൂട്ടായത്. കോടതികളിലെ ക്രോസ് വിസ്താരത്തിൽ പതറാതെ, തെളിവുകളുടെ പിൻബലത്തിൽ നിലപാടുകളിൽ ഉറച്ചു നിന്നു അഭയ കേസ് ഉൾപ്പെടെ പല കേസുകളിലും പ്രോസിക്യൂഷനു വേണ്ടി തെളിവുകൾ നിരത്തിയതു രമ ആയിരുന്നു.

എന്നാൽ കേസ് സംബന്ധിച്ച കാര്യങ്ങൾ തന്നോടു പോലും ചർച്ച ചെയ്തിരുന്നില്ലെന്നു ജഗദീഷ് പറയുന്നു. അതു കൊണ്ടു തന്നെ ഏതൊക്കെ കേസുകളിൽ അവർ പ്രധാന പങ്ക് വഹിച്ചുവെന്നു ചോദിച്ചാൽ പെട്ടെന്നു പറയാൻ കഴിയില്ല. കൊലക്കേസുകളിൽ മരണ കാരണം പോലുള്ള പ്രധാന വിവരങ്ങൾ തന്നോടു കൃത്യമായി പറഞ്ഞിട്ടില്ല. തന്നെക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാവുന്നത് ഈ കേസുകൾ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും വാദിച്ച അഭിഭാഷകർക്കും ആണെന്ന് ജഗദീഷ് പറഞ്ഞു.

പുരുഷൻമാരുടെ കുത്തകയായിരുന്ന ഫൊറൻസിക് മേഖലയിലേക്ക് 1985ൽ ആണ് ഡോ.രമ എത്തിയത്.വിരലിൽ എണ്ണാവുന്ന വനിതകൾ മാത്രമാണ് അന്ന് ഈ രംഗത്ത് ഉണ്ടായിരുന്നത്.സർവീസിലെ ഏറിയ കാലവും തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ജോലി ചെയ്തത്. അവരുടെ ശാസ്ത്രീയ കണ്ടെത്തലുകളും ഉറച്ച നിലപാടുകളും കോടതികളുടെ പ്രശംസ നേടിയിരുന്നു.

ഓരോ കേസും കൃത്യമായി പഠിച്ചാണ് കോടതിയിൽ എത്തിയിരുന്നത്. ഇത് അഭിഭാഷകർക്കു നൽകിയ ആത്മവിശ്വാസം ചെറുതല്ല.പല കേസുകളിലും ഡോ.രമയുടെ കണ്ടെത്തലുകൾ നിർണായകമായി. വർക്കല സലിം കൊലക്കേസിൽ പൊലീസിനെ സഹായിച്ചതു രമയുടെ കണ്ടെത്തലാണ്. സലീമിനെ കഷണങ്ങളായി വെട്ടി നുറുക്കി ഉപേക്ഷിച്ച കേസിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ രമയുടെ റിപ്പോർട്ടുകൾ സഹായിച്ചു. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത് രമയുടെ കണ്ടെത്തലുകൾ ആയിരുന്നു.

അക്കു എന്ന യുവാവിന്റെ കൊലപാതകമാണ് മറ്റൊരു കേസ്. അക്കു കൊല്ലപ്പെട്ടത് ട്രെയിൻ തട്ടിയല്ലെന്നും തലയ്ക്കേറ്റ അടി കാരണമാണെന്നും രമ കണ്ടെത്തി. സ്പിരിറ്റ് മാഫിയ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്കു നയിച്ചത്. മേരിക്കുട്ടി കൊലക്കേസ് തെളിഞ്ഞതും രമയുടെ ഫൊറൻസിക് വൈദഗ്ധ്യത്തിലൂടെയാണ്. അഭയ കേസിലെ പ്രതി സിസ്റ്റർ സ്റ്റെഫിയെ അറസ്റ്റ് ചെയ്തു മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പൊലീസ് സർജനായിരുന്ന രമയുടെ കണ്ടെത്തലുകൾ കേസിൽ നിർണായകമായി.

അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ഡോ.രമയുടെ വീട്ടിലെത്തിയാണ് മജിസ്ട്രേട്ട് മൊഴിയെടുത്തത്. അസുഖത്തെ തുടർന്നു വീട്ടിൽ കഴിയുകയായിരുന്നു രമ.പ്രോസിക്യൂഷന് എന്നും കരുത്തായിരുന്നു ഡോ.രമയുടെ റിപ്പോർട്ടുകൾ എന്ന് ഹൈക്കോടതിയിലെ അഭിഭാഷകനായ അജിത് കുമാർ ഫെയ്സ് ബുക് കുറിപ്പിൽ അനുസ്മരിച്ചിരുന്നു

.ഏതാനും കൊലക്കേസുകളിൽ ഫൊറൻസിക് വിദഗ്ധ എന്ന നിലയിൽ സാക്ഷിയായി താൻ അവരെ കണ്ടിട്ടുണ്ട്. വളരെ അർപ്പണബോധമുള്ള ഫൊറൻസിക് വിദഗ്ധയായിരുന്നു അവർ. കോടതിയിൽ ഹാജരാകുന്നതിനു മുൻപ് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിക്കും. അവരുടെ തെളിവുകൾ ഖണ്ഡിക്കുക എളുപ്പമല്ലായിരുന്നു.

എല്ലായ്പ്പോഴും അവർ പ്രോസിക്യൂഷന് ഒപ്പം നിന്നു. പ്രോസിക്യൂഷന്റെ കേസ് ദുർബലമാകാതെ നോക്കേണ്ടതു ഫൊറൻസിക് വിദഗ്ധരുടെ കടമ ആണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് അവർ തെളിവുകൾ ഹാജരാക്കിയത്.വിചാരണക്കോടതിയിലെ ജഡ്ജിമാർ ഡോ.രമയുടെ തെളിവുകൾക്കു വലിയ മതിപ്പ് നൽകിയിരുന്നു. ആത്മാർഥതയും പ്രഫഷനൽ മികവും ഒരേ പോലെ ഒത്തിണങ്ങിയ വനിത ആയിരുന്നു അവർ. അഭയ കേസിൽ അവർ ഒരുപാട് വിമർശനങ്ങൾ നേരിട്ടു. വിചാരണ ആരംഭിച്ചപ്പോൾ സാക്ഷിയായി ഹാജരാകാൻ വിധി അനുവദിച്ചില്ല. പക്ഷേ, അവരുടെ റിപ്പോർട്ട്, മറ്റൊരു ഡോക്ടർ മുഖാന്തരം കോടതി സ്വീകരിച്ചുവെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടി.

രമയുടെ നിര്യാണത്തെതുടർന്ന് ഹൈകോടതി അഭിഭാഷകൻ അജിത്കുമാർ, അഭയകേസിലെ പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കൽ, മുൻമന്ത്രി കെ.ടി. ജലീൽ എന്നിവരുടെ സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളും അവരുടെ ജോലിയോടുള്ള ആത്മാർഥത വ്യക്തമാക്കുന്നതാണ്.

ജഗദീഷിന്റെ ഭാര്യയായിരുന്നിട്ടും കേരളം ചര്‍ച്ച ചെയ്ത നിരവധി കേസുകളുടെ ഭാഗമായിരുന്നിട്ടും മാധ്യമങ്ങളിലോ പൊതുവേദികളിലോ ഡോ. രമയുടെ പേര് വരണമെന്നോ, അല്ലെങ്കിൽ പ്രശസ്തിയോ ആഗ്രഹിച്ചില്ല. രമയ്ക്ക് മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽ‌ക്കാനായിരുന്നു എന്നും താൽപര്യം.

ഇതേക്കുറിച്ച് ജഗദീഷ് ഒരിക്കല്‍ മനോരമയിലെ ടെലിവിഷൻ ഷോയിൽ പറഞ്ഞതും ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്.

‘ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതിലും സിനിമാപ്രസിദ്ധീകരണങ്ങളില്‍ ഫോട്ടോ അച്ചടിച്ചുവരുന്നതിലും എനിക്ക് എത്രത്തോളം താത്പര്യമുണ്ടോ, രമയ്ക്ക് ഇക്കാര്യത്തില്‍ അത്രത്തോളം താത്പര്യമില്ലായ്മയുണ്ട്’. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്. എന്തുകൊണ്ട് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിച്ചു. രമയ്ക്ക് ഒട്ടും താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. എന്നായിരുന്നു.

ജഗദീഷിന്റെ സഹപ്രവർത്തകരുമായും രമയ്ക്ക് അടുത്ത ബന്ധം ഉണ്ട്. വർഷങ്ങളായി തന്റെ കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗദീഷും ഭാര്യ രമയുമെന്നും ഈ വിടവാങ്ങൽ വളരെ പെട്ടന്നായിരുന്നുവെന്നും നടി മേനക സുരേഷ്.ഡോ രമയെ കുറിച്ച് ചോദിച്ചപ്പോൾ വാക്കുകൾ ഇടറി കൊണ്ടായിരുന്നു അവതാരികയായ മീര അനിലും മുകേഷും സംസാരിച്ചത്
ഭാര്യയുടെ മരണത്തോടെ ജഗദീഷിന്റെ ജീവിതത്തിൽ വരുന്ന മാറ്റം ആലോചിക്കുമ്പോൾ സങ്കടം തോന്നുവെന്നായിരുന്നു മറ്റ് സഹപ്രവർത്തകർ പറഞ്ഞത്.

പാർക്കിൻസൺസ് രോഗബാധിതയായി ചികിത്സയിൽ ആയിരുന്ന രമ, വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. മൂന്നു വർഷം മുൻപ് സർവീസിൽനിന്നു സ്വയം വിരമിച്ചിരുന്നു. ആലപ്പുഴ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജുകളിലായി ഒട്ടേറെ ഡോക്ടർമാരുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു രമ.

Continue Reading

More in News

Trending

Recent

To Top