
Malayalam
ജോണ്‍ പോളിനായി കൈകോര്‍ത്ത് ആയിരങ്ങള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ടിലേയ്ക്ക് എത്തിയത് ലക്ഷങ്ങള്‍
ജോണ്‍ പോളിനായി കൈകോര്‍ത്ത് ആയിരങ്ങള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ അക്കൗണ്ടിലേയ്ക്ക് എത്തിയത് ലക്ഷങ്ങള്‍

കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് 24 മണിക്കൂര്‍ കൊണ്ട് ചികിത്സ സഹായ സമാരംഭ ഫണ്ടിലേക്ക് ( മരുമകന്റെ അക്കൗണ്ടില്‍) നേരിട്ട് RTGS / GOOGLE PAY വഴി വന്ന സംഖ്യ 4’76’373 രൂപയാണ് . ചെക്ക് ആയി വന്നത് ഇതില്‍ കൂട്ടിയിട്ടില്ല.
ശ്വാസതടസവും മറ്റു ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന ജോണ്‍പോള്‍ രണ്ടു മാസത്തോളമായി ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ എറണാകുളം ലിസി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കുടുംബം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട് എന്ന് സുഹൃത്തുക്കള്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സഹായം അയക്കുന്നതിനു വേണ്ടി ജോണ്‍ പോളിന്റെ മകളുടെ ഭര്‍ത്താവിന്റെ അക്കൗണ്ട് നമ്പറും കുറിപ്പില്‍ കൊടുത്തിട്ടുണ്ട്.
നിലവില്‍ നേരിയ തോതില്‍ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് നല്‍കിയിരുന്ന ബൈ- പാപ്പ് സപ്പോര്‍ട്ട് രാത്രി മാത്രമായി പരിമിതപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവില്‍ അദ്ദേഹം.
പ്രൊഫ എം കെ സാനു, പ്രൊഫ എം തോമസ് മാത്യൂ, ഫാ തോമസ് പുതുശ്ശേരി, എം മോഹന്‍, സിഐസിസി ജയചന്ദ്രന്, പി രാമചന്ദ്രന്, അഡ്വ മനു റോയ്, സി ജി രാജഗോപാല്‍, ജോണ്സണ് സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവര്‍ ചേര്‍ന്നാണ് സഹായഭ്യര്‍ഥന നടത്തിയിരിക്കുന്നത്. ജിബി അബ്രഹാമിന്റെ എസ്ബിഐ കാക്കൂര്‍ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍: 67258022274.ഐഎഫ്എസ് സി: SBIN0070543.ഗൂഗ്ള്‍ പേ നമ്പര്‍: 9446610002
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...