ഫിയോക്ക് യോഗം: ദിലീപും രഞ്ജിത്തും ഒരേ വേദിയിൽ; ഇരുവരും വേദി പങ്കിട്ടു; ചിത്രം വൈറൽ
Published on

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത് അവിചാരിതമായിട്ടാണെന്നും അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്ത് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതിന് പിന്നാലെ രഞ്ജിത്തും നടൻ ദിലീപും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും വേദി പങ്കിട്ടത്. പ്രതികരണത്തിന് ശേഷം ദിലീപും രഞ്ജിത്തും വേദി പങ്കിടുന്നത് ഇതാദ്യമാണ്. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും ചടങ്ങിൽ പങ്കെടുത്തു.
ഭരണഘടന ഭേദഗതിയിലുൾപ്പടെ തീരുമാനമെടുക്കാൻ സംസ്ഥാനത്ത് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ ജനറൽ ബോഡിയാണ് ഇന്ന് കൊച്ചിയിൽ പുരോഗമിക്കുന്നത്. നിലവിൽ ഫിയോക്കിന്റെ ആജീവനാന്ത ചെയർമാനായ ദിലീപിനെയും വൈസ് ചെയർമാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളിൽ നിന്ന് നീക്കാനുള്ള ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. ഈ സ്ഥങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ല എന്ന ചട്ടം നീക്കം ചെയ്തേക്കും
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
2024ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സംവിധായിക ആയിരുന്നു പായൽ കപാഡിയ. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ്...