
Malayalam
അക്ഷയ് ഖന്ന വിവാഹം കഴിക്കാത്തതിന് പിന്നില്‍ ആ നടി; കല്യാണം വരെ എത്തിയ പ്രണയം തകര്‍ന്നതിങ്ങനെ!
അക്ഷയ് ഖന്ന വിവാഹം കഴിക്കാത്തതിന് പിന്നില്‍ ആ നടി; കല്യാണം വരെ എത്തിയ പ്രണയം തകര്‍ന്നതിങ്ങനെ!

ബോളിവുഡിലെ താരകുടുംബത്തില്‍ നിന്നും കടന്നു വന്ന് സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് അക്ഷയ് ഖന്ന. തന്റെ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയാണ് അക്ഷയ് കുമാര്‍ കയ്യടി നേടുന്നത്. ദില്‍ ചാഹ്താ ഹെ പോലുള്ള സിനിമകളിലെ അക്ഷയ് ഖന്നയുടെ പ്രകടനം ഇന്നും ആരാധകരെ വിസ്മയിപ്പിക്കുന്നത്. സല്മാന് ഖാനെ പോലെ ഇന്നും അവിവാഹിതനായി തുടരുന്ന ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് അക്ഷയ് ഖന്ന. എന്നാല്‍ ഒരിക്കല്‍ അക്ഷയ് ഖന്ന വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.
ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളായ കരിഷ്മ കപൂറിനെയായിരുന്നു അക്ഷയ് വിവാഹം കഴിക്കാനിരുന്നത്്. ബോളിവുഡിലെ രണ്ട് മുന്‍നിര താരങ്ങള്‍ തമ്മിലും രണ്ട് വലിയ താര കുടുംബങ്ങള്‍ തമ്മിലുമുളള കൂടിച്ചേരലായി മാറേണ്ടതായിരുന്നു ആ വിവാഹം. എന്നാല്‍ അക്ഷയ് കുമാറും കരിഷ്മയും തമ്മിലുള്ള വിവാഹം നടന്നില്ല.
ബോളിവുഡിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായ വിനോദ് ഖന്നയുടെ മകനാണ് അക്ഷയ് ഖന്ന. 1997 ല്‍ പുറത്തിറങ്ങിയ ഹിമാലയ പുത്ര എന്ന സിനിമയിലൂടെയായിരുന്നു അക്ഷയ് ഖന്നയുടെ അരങ്ങേറ്റം. പിന്നീട് ഐശ്വര്യ റായ്ക്കൊപ്പം അഭിനയിച്ച താല് ആണ് അക്ഷയ് ഖന്നയെ താരമാക്കി മാറ്റുന്നത്. മാധ്യമങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നുമെല്ലാം എന്നും ഒഴിഞ്ഞു മാറി നില്ക്കുന്ന വ്യക്തിയാണ് അക്ഷയ് ഖന്ന. എന്നാല്‍ അക്ഷയ് ഖന്ന സൂപ്പര്‍ താരവും താരപുത്രിയുമായ കരിഷ്മയുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അക്ഷയും കരിഷ്മയും തമ്മിലുള്ള വിവാഹത്തിന് കരിഷ്മയുടെ അച്ഛന് രണ്‍ദീര്‍ കപൂറിനും സമ്മതമായിരുന്നു. വിവാഹത്തെക്കുറിച്ച് അദ്ദേഹം അക്ഷയ് ഖന്നയുമായി സംസാരിക്കാനും തയ്യാറായിരുന്നു. എന്നാല്‍ കരിഷ്മയുടെ അമ്മ ബബിതയ്ക്ക് ഈ ബന്ധത്തില്‍ താല്പര്യമുണ്ടായിരുന്നില്ല. അജയ് ദേവ്ഗണുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ അക്ഷയ് ഖന്നയുമായി പ്രണയത്തിലായിരുന്നു ഈ സമയം കരിഷ്മ. തന്റെ കരിയറിന്റെ പീക്കിലായിരുന്നു കരിഷ്മ അപ്പോള്‍. വിവാഹം മകളുടെ കരിയറിനെ ബാധിക്കുമോ എന്നായിരുന്നു അമ്മയുടെ ആശങ്ക. ഇതോടെയാണ് ഈ വിവാഹം നടക്കാതെ പോയത്.
എന്നും തന്റെ വ്യക്തിജീവിതത്തെ സ്വകാര്യമാക്കി നിര്‍ത്താന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് അക്ഷയ്. അതുകൊണ്ട് തന്നെ താരം പ്രണയത്തെക്കുറിച്ച് എവിടേയും സംസാരിച്ചിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് അവിവാഹിതനായി തുടരുന്നതെന്ന് അക്ഷയ് വെളിപ്പെടുത്തിയിരുന്നു.
”ഞാന്‍ വിവാഹം കഴിക്കുമെന്ന് തോന്നുന്നില്ല. വിവാഹ ജീവിതം എനിക്ക് ചേരില്ല. കമ്മിറ്റ്മെന്റിനൊന്നും പറ്റുന്ന ആളല്ല ഞാന്‍ എന്നല്ല. ജീവിതരീതി തന്നെ മാറുന്നൊന്നാണ് വിവാഹം. വിവാഹം എല്ലാം മാറ്റിമറയ്ക്കും. പക്ഷെ എന്റെ ജീവിതത്തിന്റെ നിയന്ത്രണം എനിക്ക് തന്നെ വേണം. നമ്മളുടെ ജീവിതം മറ്റൊരാളുമായി പങ്കിടുമ്പോള്‍ അതിന്റെ നിയന്ത്രണവും നഷ്ടമാകും. പരസ്പരം നിയന്ത്രണവും കൈമാറണം” എന്നായിരുന്നു അക്ഷയ് ഖന്ന പറഞ്ഞത്.
അക്ഷയ് ഖന്നയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം കരിഷ്മ കപൂര്‍ നടന് അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയായിരുന്നു. ഈ പ്രണയം വിവാഹ നിശ്ചയം വരെ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തിന് തൊട്ട് മുമ്പ് ഇരുവരും പിരിയുകയായിരുന്നു. തുടര്‍ന്ന് കരിഷ്മ ബിസിനസുകാരന് സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചു. എന്നാല്‍ ബോളിവുഡിനെ പിടിച്ചുലച്ച വിവാഹ മോചന കേസിലൂടെ ഇരുവരും പിരിയുകയായിരുന്നു. സഞ്ജയ് കപൂറിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളായിരുന്നു കരിഷ്മ കോടതിയില്‍ ഉന്നയിച്ചത്. വിവാഹ മോചനത്തിന്് ശേഷം മക്കളോടൊപ്പ്ം കഴിയുകയാണ് കരിഷ്മ.
about akshayaye kahana
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...