Connect with us

ദൈവത്തിന്റെ ആ കയ്യൊപ്പ് ഈ കേസിലുണ്ട്; ഇനി ദിലീപിന് സംഭവിക്കുന്നത് ! അകത്തേക്കോ പുറത്തേക്കോ ?

Malayalam

ദൈവത്തിന്റെ ആ കയ്യൊപ്പ് ഈ കേസിലുണ്ട്; ഇനി ദിലീപിന് സംഭവിക്കുന്നത് ! അകത്തേക്കോ പുറത്തേക്കോ ?

ദൈവത്തിന്റെ ആ കയ്യൊപ്പ് ഈ കേസിലുണ്ട്; ഇനി ദിലീപിന് സംഭവിക്കുന്നത് ! അകത്തേക്കോ പുറത്തേക്കോ ?

നടിയെ ആക്രമിച്ച കേസ് നിര്ണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് . കഴിഞ്ഞ രണ്ടു ദിവസം ദിലീപിനും ക്രൈം ബ്രാഞ്ചിന് വളരെ നിർണ്ണായകമായിരുന്നു. മണിക്കുറുകൾ നീണ്ട ചോദ്യം ചെയ്‌യലിനാണ് ദിലീപ് വിധേയനായത്.
ഇപ്പോഴിതാ ദിലീപിന് വേണ്ടി ശക്തമായി വാദിച്ച് രാഹുൽ ഈശ്വർ. എത്രയൊക്കെ ഗൂഢാലോചന നടത്തിയാലും ഈ കേസില്‍ ദിലീപ് വിജയിക്കാനാണ് പോകുന്നത് എന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

റിപ്പോർട്ടർ ടിവിയിലെ ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. ദിലീപിനെതിരെ നില്‍ക്കുന്ന ഒരു വലിയ ലോബി അടക്കമുളള ആളുകള്‍ ഈ കേസിലുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ: ” ചോദ്യം ചെയ്യലിന് ഹാജരായ ദിലീപിന്റെ ശരീരഭാഷയില്‍ ഒട്ടും ആത്മവിശ്വാസക്കുറവ് തോന്നിയില്ല. വളരെ നോര്‍മല്‍ ആയിരുന്നു. ഇത്രയധികം വേട്ടയാടല്‍ അനുഭവിച്ചത് കൊണ്ട് ഒരു നിസംഗത വന്നു കാണാം. ഒരു നിസംഗ ഭാവത്തില്‍ വരുന്നു പോകുന്നു എന്നല്ലാതെ അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്നും സാധാരണ ഗതിയില്‍ ഒന്നും വായിച്ചെടുക്കാന്‍ സാധിക്കില്ല.

എഡിജിപി ശ്രീജിത്ത് പറഞ്ഞത് ദിലീപ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നുണ്ട് എന്നാണ്. മൗനം പാലിക്കാനുളള അവകാശം ഉണ്ടെങ്കില്‍ പോലും അദ്ദേഹം ഉത്തരം പറയുന്നുണ്ട്. പോലീസ് കുറേ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അത് ശരിയോ തെറ്റോ ആകാം. അത് തെളിവാണെന്ന് കോടതിയാണ് പറയേണ്ടത്പകര്‍പ്പെടുക്കാന്‍ പോലും പാടില്ലാത്ത രേഖകള്‍ കോടതിയില്‍ നിന്ന് ആരെങ്കിലും ദിലീപിന് കൊടുത്തെങ്കില്‍ പോലീസ് നേരെ ഹൈക്കോടതിയില്‍ പോയി ആരാണെന്ന് പറയുകയും അവരെ ശിക്ഷിക്കുകയാണ് ചെയ്യേണ്ടത്.

എന്നാല്‍ പോലീസ് കഴിഞ്ഞ തവണത്തേത് പോലെ, തങ്ങളുടെ കയ്യില്‍ ദൃശ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിട്ട് അത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചില്ല. ഹൈക്കോടതി അത് ചോദിച്ചത് പോലും ഇല്ല.ഈ കേസില്‍ കോടതി ഇതുവരെ ജുഡീഷ്യറിയുടെ തിളക്കം കൂട്ടുക മാത്രമാണ് ചെയ്തിരിക്കുന്നത്. പൊതുബോധത്തിന് മുകളിലാണ് നീതിബോധം. മാധ്യമ അജണ്ടകളിലോ പൊതുബോധത്തിലോ വീഴാതെ ജുഡീഷ്യറി അതിന്റെ മാന്യത കാത്ത് സൂക്ഷിച്ച കേസാണിത്. ഈ കേസില്‍ ദിലീപിന് അനുകൂലമായോ എതിരെയോ വിധി വരാം.

ദിലീപിന് അനുകൂലമായി വിധി വന്നാല്‍ പറയും കോടതി മുഴുവന്‍ കാശ് വാങ്ങിയെന്ന്.എത്ര വിദഗ്ധമായിട്ടാണ് കോടതികളെ കരി വാരി തേക്കുന്നത്. ദിലീപ് വിരോധികള്‍ ഒഴിച്ച് ബാക്കി എല്ലാവരും ഒരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ്. കോടതി രേഖകള്‍ അടക്കം ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കി എന്ന് സായ് ശങ്കര്‍ പറഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് നേരത്തെ 20 സാക്ഷികള്‍ പറയാത്ത മൊഴി കോടതിയില്‍ വായിച്ചിട്ട് അത് അവര്‍ മൊഴി മാറ്റിയതാണ് എന്ന് പറഞ്ഞവരാണ്.

താന്‍ ഇടത് വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന വ്യക്തിയാണ്. ജീവിതകാലം മുഴുവന്‍ ഇടതുപക്ഷത്തോടും പിണാറായി വിജയനോടും ഫൈറ്റ് ചെയ്യുകയും അദ്ദേഹം കാരണം ജയിലില്‍ കിടക്കുകയും ചെയ്ത ആളാണ്. എന്നാല്‍ പിണറായി വിജയനെ പോലെ എല്ലാവരും ബഹുമാനിക്കുന്ന, കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരു വ്യക്തി ഈ കേസില്‍ ഇടപെടുമെന്നോ രാമന്‍പിളള പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കുമെന്നോ ആരെങ്കിലും പറഞ്ഞാല്‍ അത് അദ്ദേഹത്തെ അപമാനിക്കുന്നത് പോലെയാണ്.

കേരളത്തിലെ ഒരു സംവിധാനവും ഇടപെടുമെന്ന് തോന്നുന്നില്ല. അത്ര ശക്തമായ കേസാണ്. ഇരുവശത്തും അതിശക്തരായ നിരവധി പേരുണ്ട്. ദിലീപിനെതിരെ നില്‍ക്കുന്ന ഒരു വലിയ ലോബി അടക്കമുളള ആളുകള്‍ ഇതിലുണ്ട്. പിണറായി വിജയനെ പോലെ കണിശതയുളള ഒരാളുടെ അടുത്ത് ഇങ്ങനെയൊരു കേസ് കൊണ്ട് പോകാന്‍ പോലും ആര്‍ക്കെങ്കിലും ധൈര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. കോടതിക്ക് എതിരെയുളള ആരോപണം പോലീസ് എഴുതി കൊടുക്കുമോ എന്ന് കാത്തിരിക്കുകയാണ്.

ദൈവത്തിന്റെ ആ കയ്യൊപ്പ് കാരണം തന്നെയാണ് ഈ കേസില്‍ ദിലീപ് വിജയിക്കാന്‍ പോകുന്നത്. എത്രയൊക്കെ ഗൂഢാലോചന നടത്തിയാലും ആ ദൈവത്തിന്റെ കയ്യൊപ്പാണ് ജസ്റ്റിസ് ഗോപിനാഥിന്റെ വിധിയില്‍ കണ്ടത്. ആ ദൈവത്തിന്റെ കയ്യൊപ്പാണ് ബാലചന്ദ്ര കുമാറിന്റെ ഓഡിയോയുമായി ദിലീപിന് തിരിച്ച് വരാനും ബാലചന്ദ്ര കുമാറിന്റെ പ്രതികാരം എന്ന മോട്ടീവ് കോടതിയില്‍ തെളിയിക്കാനും കഴിഞ്ഞത്. ദൈവത്തിന്റെ കയ്യൊപ്പ് ആര്‍ക്കൊപ്പമാണെന്ന് രണ്ട് മൂന്ന് ആഴ്ചകള്‍ക്കുളളില്‍ അറിയാം”.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top