വില്‍ എന്നെ പോലെ സംഘിയാണ്… അദ്ദേഹം എന്നെ പോലെ റൗഡിയുമാണ്; കങ്കണ പറയുന്നു

ഓസ്കാര്‍ ചടങ്ങില്‍ അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ച നടന് വില്‍ സ്മിത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭാര്യയെ പരിഹസിച്ചതിനാണ് നടന് അവതാരകന്റെ മുഖത്തടിച്ചത്.
ഭാര്യയുടെ രോഗാവസ്ഥയെ കളിയാക്കിയതില്‍ നിയന്ത്രണം വിട്ട വില്‍ സ്മിത്തിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വില്‍ സ്മിത്തിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്.
വില്‍ സ്മിത്ത് ലക്ഷണമൊത്ത സംഘിയാണെന്നാണ് കങ്കണ പറയുന്നത്. നടന്റെ മുഖത്തടിയെ പ്രശംസിച്ച നടി തന്നെ പോലെ ഒരു റൗഡിയാണ് വില്‍ സ്മിത്തെന്നും അഭിപ്രായപ്പെട്ടു.
നടന്റെ നാല് ചിത്രങ്ങള്‍ പങ്കു വെച്ച് കൊണ്ടാണ് കങ്കണയുടെ പ്രതികരണം. വില്‍ സ്മിത്ത് ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കുന്നതിന്റെയും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെയും സദ്ഗുരുവിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്. ‘വില്‍ എന്നെ പോലെ സംഘിയാണ്. അദ്ദേഹം എന്നെ പോലെ റൗഡിയുമാണ്,’ കങ്കണ കുറിച്ചു. ഞാനും പ്രാര്‍ത്ഥിക്കാറും സ്തുതി ഗീതങ്ങള്‍ ചൊല്ലാറുമുണ്ടെന്നും എന്ന് വെച്ച് ഞാന്‍ ദൈവമാവുന്നില്ലെന്നും അനാവശ്യ തമാശകള്‍ പറയുന്നവരെ മുഖത്തടിക്കാറുണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
ഭാര്യയ്ക്കു മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. ഇതിനകം നടന്റെ തല്ല് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....