ഈയ്യടുത്താണ് ബോളിവുഡ് താരം ഹൃത്വിക് റോഷന് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. സൂസെയ്ന് ഖാനുമായുളള വിവാഹ ബന്ധം 2014 ല്‍ പിരിഞ്ഞ ശേഷം ഇതാദ്യമായാണ് ഹൃത്വിക്കിന്റെ പേരിനൊപ്പം മറ്റൊരാളുടെ പേര് ചേര്‍ത്ത് വാര്‍ത്തകള്‍ വരുന്നത്. നടിയും ഗായികയുമായ സബ ആസാദാണ് ഹൃത്വിക്കിന്റെ മനസില്‍ ഇടം നേടിയത്. ഇരുവരും കുറച്ചനാളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ വാര്‍ത്ത ലോകം അറിയുന്നത് ഇരുവരും ഒരുമിച്ചുള്ള ഡിന്നര്‍ ഡേറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ്.എന്നാല്‍ പരസ്യമായി തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഹൃത്വിക്കോ സബയും ഇതുവരേയും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ ലോകത്തിന് മുന്നില്‍ നിന്നും മറച്ചുവെക്കുന്നത് അവസാനിപ്പിക്കുകയാണ് ഹൃത്വിക്കും സബയും. തന്റെ കാമുകിയെക്കുറിച്ചുള്ള ഹൃത്വിക്കിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും അതിന് സബ നല്കിയ മറുപടിയുമെല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
.സബയുടെ പുതിയ വീഡിയോയ്ക്ക് കയ്യടിച്ചു കൊണ്ട് ഹൃത്വിക് എത്തുകയായിരുന്നു. പൂനെയിലെ സംഗീത പരിപാടിയില്‍ നിന്നുമുള്ള തന്റെ വീഡിയോയായിരുന്നു സബ പങ്കുവച്ചിരുന്നത്. മുന്‍ കാമുകന് കൂടിയായ നടന് ഇമാദ് ഷായോടൊപ്പം ചേര്‍ന്നാണ് സബ പരിപാടിയുടെ ഭാഗമാകുന്നത്. പരിപാടിയിലേക്ക്് ആരാധകരെ ക്ഷണിക്കുകയായിരുന്നു സബ. ഈ വീഡിയോയാണ് ഹൃത്വിക് റോഷന് തന്റെ ഇന്‍സ്റ്റഗ്രാം പേജിലെ സ്റ്റോറിയിലൂടെ പങ്കുവച്ചത്. അവിടെയുണ്ടാകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്നായിരുന്നു ഹൃത്വിക് കുറിച്ചത്.
സബയ്ക്ക് ആശംസകള്‍ നേരാനും ഹൃത്വിക് മറന്നില്ല.പിന്നാലെ സബ പ്രതികരണവുമായി എത്തുകയായിരുന്നു. നീ ഉണ്ടായിരുന്നുവെന്നുവെങ്കില് എന്ന്് ഞാനും ആശിക്കുന്നുവെന്നായിരുന്നു സബയുടെ പ്രതികരണം. ക്യൂട്ടി എന്നായിരുന്നു സബ ഹൃത്വിക്കിനെ വിശേഷിപ്പിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രണയം ലോകത്തിന് മുന്നില്‍ വിളിച്ച് പറയുകയാണ് ഇരുവരുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
നേരത്തെ ഹൃത്വിക്കിന്റെ കുടുംബത്തോടൊപ്പമുള്ള സബയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ ഇപ്പോഴാണ് ലോകത്തിന് മുന്നില്‍ ആ പ്രണയം തുറന്ന് കാണിക്കാന്‍ ഇരുവരും തയ്യാറായതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ഇതിനിടെ സബയും ഹൃത്വിക്കും ഉടനെ വിവാഹം കഴിക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഹൃത്വിക്കിന്റെ കുടുംബവുമായി സബയ്ക്ക് വളരെ അടുത്ത ബന്ധമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സബയുടെ പരിപാടിയുടെ വീഡിയോ പങ്കുവച്ചു കൊണ്ട് ഹൃത്വിക്കിന്റെ മുന്‍ ഭാര്യയും അടുത്ത സുഹൃത്തുമായ സൂസെയ്ന് ഖാനുമെത്തിയിരുന്നു. സൂസെയ്ന് സബ നന്ദി പറയുകും ചെയ്്തിരുന്നു. 2014 ലായിരുന്നു സൂസെയ്നും ഹൃത്വിക്കും പിരിയാന്‍ തീരുമാനിക്കുന്നത്. വിവാഹ ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഇരുവരും. മക്കളുടെ ഉത്തരവാദിത്തം പങ്കിടുകയും ചെയ്യുന്നുണ്ട്. മക്കളോടൊപ്പം ഇരുവരും ഒരുമിച്ച് യാത്രകള്‍ പോകാറും മറ്റുമുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...