Connect with us

ബംഗാളി നടന്‍ അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു

News

ബംഗാളി നടന്‍ അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി നടന്‍ അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി സിനിമകളിലെ പേരുകേട്ട നടന്‍ അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു. 57 വയസ്സായിരുന്നു. കുറച്ചുകാലമായി അഭിഷേക് സുഖമില്ലാതെ കിടക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തെത്തിയിട്ടില്ല.

അഭിഷേകിന്റെ മരണത്തില്‍ മംമ്ത ബാനര്‍ജി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. തരുണ്‍ മജുംദാര്‍ സംവിധാനം ചെയ്ത പത്ഭോല (1986) എന്ന ബംഗാളി ചിത്രത്തിലൂടെയാണ് അഭിഷേക് ചാറ്റര്‍ജിയുടെ അരങ്ങേറ്റം.

സന്ധ്യാ റോയ്, പ്രൊസെന്‍ജിത് ചാറ്റര്‍ജി, തപസ് പോള്‍, ഉത്പല്‍ ദത്ത് തുടങ്ങിയ വെറ്ററന്‍മാര്‍ക്കൊപ്പമാണ് അദ്ദേഹം അഭിനയിച്ചത്. ഓരാ ചാര്‍ജോണ്‍, തുമി കോട്ടോ സുന്ദര്‍, സുരേര്‍ ആകാശേ, തൂഫാന്‍, മര്യാദ, അമര്‍ പ്രേം, പാപ്പി, ഹരനേര്‍ നാറ്റ് ജമൈ, ജീവന്‍ പ്രദീപ്, പുരോഷോത്തം അബിര്‍വാബ്, മേയര്‍ അഞ്ചല്‍, അര്‍ജുന്‍ അമര്‍ നാം, സാബുജ് സാത്തി എന്നിവയും അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളാണ്. മുതിര്‍ന്ന നടന്‍ ടെലിവിഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top