News
മകന്‍ അഭിഷേക് ബച്ചനെ തന്റെ ഉത്തരാധികാരിയായി പ്രഖ്യാപിച്ച് അമിതാഭ് ബച്ചന്‍
മകന്‍ അഭിഷേക് ബച്ചനെ തന്റെ ഉത്തരാധികാരിയായി പ്രഖ്യാപിച്ച് അമിതാഭ് ബച്ചന്‍
ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുളള താരമാണ് അമിതാഭ് ബച്ചന്‍. അതുപോലെ തന്നെ മകന്‍ അഭിഷേക് ബച്ചനും ആരാധകര്‍ ഏറെയാണ്. ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ഇത്തരത്തിലൊരു വിശേഷമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
മകന്‍ അഭിഷേക് ബച്ചനെ തന്റെ ഉത്തരാധികാരി (പിന്‍ഗാമി) എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്‍. ബ്‌ളോഗിലൂടെയാണ് ബച്ചന്‍ പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ ഇതുകൊണ്ട് ബച്ചന്റെ സ്വത്തുക്കള്‍ മുഴുവന്‍ അഭിഷേകിന് കിട്ടില്ല. സിനിമയിലെ പിന്മാഗിയെന്നാണ് മകനെ ബച്ചന്‍ വിശേഷിപ്പിച്ചത്.
‘ഒരച്ഛനെ സംബന്ധിച്ചിടത്തോളം മക്കളുടെ നേട്ടങ്ങളാണ് ഏറ്റവും വലിയ സന്തോഷം. വ്യത്യസ്തതകള്‍ പരീക്ഷിക്കാനുള്ള അവന്റെ പരിശ്രമം വെറുമൊരു വെല്ലുവിളി മാത്രമല്ല. പകരം, നടനെന്ന നിലയില്‍ അവന്റെ കഴിവുകള്‍ സിനിമാലോകത്തേക്ക് തെളിക്കുന്ന കണ്ണാടിയാണത്’ എന്നും ബച്ചന്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് അഭിഷേക് പ്രധാന കഥാപാത്രമായി എത്തുന്ന ദസ്വിയുടെ ട്രെയിലര്‍ എത്തിയത്. തുഷാര്‍ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്തത്. യാമി ഗുപ്ത, നിമ്രത് കൗര്‍ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം ഏപ്രില്‍ ഏഴിന് നെറ്റ്ഫ്‌ളിക്‌സ് റിലീസായി എത്തും.
