
Malayalam
വിനായകന്റെ മീ ടു പരാമർശം ; തൊട്ടടുത്ത് നവ്യ പ്രതികരിക്കാത്തതിന് ഒറ്റ കാരണം! ഒടുക്കം അതും പുറത്ത്
വിനായകന്റെ മീ ടു പരാമർശം ; തൊട്ടടുത്ത് നവ്യ പ്രതികരിക്കാത്തതിന് ഒറ്റ കാരണം! ഒടുക്കം അതും പുറത്ത്

മീ ടൂവുമായി ബന്ധപ്പെട്ട നടന് വിനായകന്റെ വിവാദപരാമര്ശത്തോട് പ്രതികരിച്ച് നവ്യ നായര്. നടൻ വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാൻ സാധിക്കും. എന്നാൽ എനിക്ക് അതിന് കഴിയില്ല എന്നായിരുന്നു നവ്യ നായരുടെ പ്രതികരണം. ഒരുത്തീ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തിലാണ് നടൻ വിനായകൻ പരാമർശങ്ങൾ നടത്തിയത്. ഇതിന് പിന്നാലെയാണ് നവ്യ നായർ പ്രതികരിച്ച് രംഗത്തെത്തിയത്.
എല്ലാ വിഷയത്തിനും അഭിപ്രായം പറയുന്ന ഒരാളാണ് വിനായകൻ. അത്തരത്തിലുള്ള ഒരാളുടെ അടുത്ത് പെട്ടെന്ന് കയറി ഇടപെട്ടാൽ തിരിച്ചു എങ്ങനെ പ്രതികരിക്കും എന്ന് അറിയാൻ കഴിയില്ലെന്നും എന്ന് വ്യക്തമാക്കി.നവ്യ നായരുടെ വാക്കുകളിലേക്ക് ; –
‘വിനായകന് എന്തിലും ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ്. അത്തരത്തിലുളള ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടൽ ചിലപ്പോൾ അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യത ഏറെയാണ്. അയാൾ എന്നെ തല്ലിയാൽ പോലും അയാൾക്ക് അതിൽ നാണക്കേട് ഉണ്ടാകില്ല. പകരം എനിക്കായിരിക്കും നാണക്കേട് ഉണ്ടാകുന്നത്. മാധ്യമങ്ങൾ അത് വലിയ വാർത്ത ആക്കും. വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാൻ കഴിയും. പക്ഷേ, എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് അതിന് പറ്റുമോ ? മോനും ഭർത്താവും ഒക്കെ എനിക്കൊപ്പമുണ്ട്.
വിനായകന് ഒരു അടി കൊടുക്കാൻ പാടില്ലേ എന്ന് എന്നോട് പലരും ചോദിച്ചു വരുന്നുണ്ട്. കാലവും ലോകവും ഒക്കെ ഒരുപാട് വളർന്നിട്ടുണ്ടാക്കാം. ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല. അതാണ് വാസ്തവം. എന്നാൽ, മറിച്ച് അയാൾ ഒരു തല്ലു തന്നാൽ ഞാൻ നിലത്തു വീഴും’; – നവ്യ നായർ വ്യക്തമാക്കി
എന്നെ കൊണ്ട് തല്ലാൻ ഒന്നും കഴിയില്ല. ഞാൻ വലിയൊരു ധൈര്യ ശാലി ആണെന്നും എന്തിനും എവിടെയും പ്രതികരിക്കുന്ന വ്യക്തിയാണെന്നും ഒരിടവും ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് വലിയ പ്രതികരണ ശേഷി ഒന്നും ഇല്ല. പലയിടങ്ങളിലും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സാഹചര്യം വന്നപ്പോഴും പ്രതികരിക്കാൻ പറ്റാതെ വന്നിട്ടുണ്ട്. ഇത് പല അഭിമുഖങ്ങളിലും ഞാൻ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എന്നാൽ പ്രതികരിക്കുന്ന സ്ത്രീകളെ കാണുമ്പോൾ എനിക്ക് അഭിമാനവും അവരുടെ ബഹുമാനവും തോന്നാറുണ്ട്’; – നവ്യ നായർ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിലൂടെയുമാണ് നവ്യ ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം , ഒരുത്തീ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തിലാണ് നടൻ വിനായകൻ പ്രതികരിച്ചത്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തോന്നിയാൽ അത് ആ സ്ത്രീയോട് തന്നെ നേരിട്ട് ചോദിക്കും എന്നായിരുന്നു വിനായകൻ പ്രതികരിച്ചത്. അതിനെ മീ ടൂ എന്ന് വിളിക്കും എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും നടൻ വിനായകൻ വ്യക്തമാക്കിയിരുന്നു.
മീ ടൂ എന്നാൽ എന്താണെന്ന് തനിക്കറിയില്ല എന്നും നിങ്ങൾക്ക് അറിയാമെങ്കിൽ അത് പറഞ്ഞു തരണം എന്നുമായിരുന്നു മാധ്യമ പ്രവർത്തകരോട് വിനായകൻ ചോദിച്ചത്. എന്താണ് മീ ടൂ എന്നും അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നും മാധ്യമ പ്രവർത്തകരോട് വിനായകൻ ചോദിച്ചിരുന്നു.
മീ ടൂ എന്നാൽ എന്താണെന്ന് തനിക്ക് അറിയില്ല. ഒരു പെണ്ണിനെ കയറി പിടിക്കുന്നതാണോ മീ ടൂ. എന്നാൽ, ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ അതിന് എന്താണ് ചെയ്യുന്നതെന്നും വിനായകൻ ചോദിച്ചു. തന്റെ ജീവിതത്തിൽ 10 സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
അന്ന് ആ പത്ത് സ്ത്രീകളോടും ഫിസിക്കൽ റിലേഷൻഷിപ്പ് ഏർപെടുമോ എന്ന് ഞാൻ തന്നെയാണ് അങ്ങോട്ട് ചോദിച്ചതൊന്നും വിനായകൻ വെളിപ്പെടുത്തുകയായിരുന്നു. അതിനെ മീ ടൂ എന്നാണോ പറയുന്നത്, എങ്കിൽ താൻ ഇനിയും ഇത് ആവർത്തിക്കുമെന്നും ചോദിക്കുമെന്നും വിനായകൻ പറയുകയായിരുന്നു.
about navya
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...