
Malayalam
മുന്‍കൂട്ടി മനസിലാക്കിയ താരം ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍
മുന്‍കൂട്ടി മനസിലാക്കിയ താരം ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍മായക ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അന്വേഷണം ഇതുവരെ രംഗത്തില്ലാത്തവരിലേയ്ക്കും നീളുകയാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ ദിലീപിനെ ഏറെ ധര്‍മ്മ സങ്കടത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം നടി കാവ്യ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്നാണ് വിവരം. ദിലീപിനെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ദിലീപിനെത്തിച്ച് നല്കിയ വി.ഐ.പി ശരത്തുമായി കാവ്യ ഫോണില്‍ സംസാരിച്ചതിനെ കുറിച്ച് സംഘം ചോദിച്ചറിയാനാണ് സാധ്യത. അത് മാത്രമല്ല, നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഈ ദൃശ്യങ്ങള്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപമായ ലക്ഷ്യയിലാണ് എത്തിച്ചതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ സംശയാസ്പദമായ എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തുവാനാണ് കാവ്യയുടെ ഈ നിര്‍ണായക ചോദ്യം ചെയ്യല്‍.
‘പോയ കാര്യങ്ങള്‍ എന്തായി, നടന്നോ,’ എന്നായിരുന്നു കാവ്യ ശരത്തിനോട് ചോദിച്ചിരുന്നത്. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിനോട് കാവ്യ മറുപടി പറയേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യം മുന്‍കൂട്ടി മനസിലാക്കിയ താരം ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ട്.
ൃ
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രതി ദിലീപിന് എത്തിച്ചു നല്കിയ വി.ഐ.പി ആലുവ സ്വദേശിയായ ശരത്ത് തന്നെയാണെന്ന് അന്വേഷണസംഘം നേരത്തെ പറഞ്ഞിരുന്നു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന് ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞത്.
വി.ഐ.പി ശരത്ത് തന്നെയാണെന്ന് വ്യക്തമായതോടെ അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപിന് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്. 28ന് ചോദ്യം ചെയ്യലിനായി ദിലീപ് ക്രെംബ്രാഞ്ചിന്റെ മുന്നില്‍ ഹാജരാവും എന്നാണ് വിവരം. വ്യാഴാഴ്ച ഹാജരാകാനായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 28 ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്.
അതേസമയം, മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെയും അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രമുഖ നടിയിലേക്കാണ് നീളുന്നത്.
ദിലീപിന്റെ മുന്‍ നായികയായ നടി ഇടവേളക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ദുബായില്‍ സ്ഥിരതാമസമാക്കിയ ഈ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായാണ് തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍ പൊലീസിന് നല്കിയ മൊഴി. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ സായ് സമ്മതിച്ചിട്ടുണ്ട്.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...