
Uncategorized
ഐറ്റം ഡാന്‍സ് ചെയ്ത് ഹിറ്റാക്കിയത് സാമന്ത; പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ സാമന്തയെ ഇല്ല ;പകരക്കാരിയായി ദിഷ എത്തും
ഐറ്റം ഡാന്‍സ് ചെയ്ത് ഹിറ്റാക്കിയത് സാമന്ത; പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ സാമന്തയെ ഇല്ല ;പകരക്കാരിയായി ദിഷ എത്തും

അല്ലു അര്ജുന് നായകനായി അഭിനയിച്ച പുഷ്പ എന്ന ചിത്രം തിയറ്ററുകളിലും ബോക്സോഫീസിലും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. റിലീസിന് മുന്‍പും ശേഷവും സിനിമ ഹിറ്റായത് അതിലെ ഐറ്റം സോംഗിലൂടെയാണ്. തെന്നിന്ത്യന്‍ നടി സാമന്ത രുത് പ്രഭു തകര്‍ത്തഭിനയിച്ച ‘ഓ അന്തവാ’ എന്ന് തുടങ്ങുന്ന ഐറ്റം ഡാന്‍സിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. എന്നാല്‍ ആ വേഷം സാമന്ത ചെയ്തതിന് പലയിടങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.എന്തായാലും പുഷ്പയുടെ രണ്ടാം ഭാഗത്തിലും സമാനമായൊരു പാട്ട് ഉണ്ടാവുമെന്നാണ് അറിയുന്നത്. ആദ്യ ഭാഗത്ത് സാമന്ത ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ നടിയ്ക്ക് പകരം മറ്റൊരു നടിയായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സാമന്തയ്ക്ക് പകരം മറ്റൊരു സൂപ്പര്‍ നടിയെ അതിലേക്ക് തിരഞ്ഞെടുത്തുവെന്നും അതിന്റെ കാരണമെന്ന നിലയില്‍ ചില വാര്‍ത്തകളും പുറത്ത് വന്നിരിക്കുകയാണിപ്പോള്‍.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുഷ്പയിലെ ഐറ്റം സോംഗിന് വേണ്ടി എത്താന്‍ പോവുന്നത് ബോളിവുഡ് നടി ദിഷ പടാനിയാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സാമന്തയ്ക്ക് പകരം ദിഷയെ ആണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ നടി അതിന് വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍ ആ റോള്‍ സാമന്ത ഏറ്റെടുത്തു. ഇപ്പോള്‍ വീണ്ടും സാമന്തയുടെ പകരക്കാരിയായി രണ്ടാം ഭാഗത്തില്‍ ദിഷ എത്തുമെന്ന് തന്നെയാണ് അറിയുന്നത്. പുഷ്പ 2 വില്‍ ഇങ്ങനൊരു മാറ്റം കൊണ്ട് വന്നത് സംവിധായകന് സുകുമാറിന്റെ തീരുമാനമാണെന്നും പറയപ്പെടുന്നു.
സാമന്തയിലൂടെ ‘ഓ അന്തവ’ സൂപ്പര്‍ ഹിറ്റ് പാട്ടായി മാറിയത് ആവാം ദിഷയെ കൊണ്ട് ഈ തീരുമാനം മാറ്റിച്ചതെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഒരു ഗ്ലാമറസ് വേഷം ചെയ്തതിന്റെ പേരില്‍ നടി സാമന്തയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ രോഷം കൊണ്ടിരുന്നു. പാട്ട് ഹിറ്റായെങ്കിലും വിമര്‍ശനങ്ങളാണ് ആദ്യം മുതല്‍ അവസാനം വരെ ലഭിച്ചത്. അടുത്തിടെ നടന്ന ക്രിട്ടിക്സ് അവാര്‍ഡില്‍ പങ്കെടുക്കവേ ഐറ്റം ഡാന്‍സിലൂടെ ലഭിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും സാമന്ത പറഞ്ഞിരുന്നു.
തെലുങ്കിലെ പ്രേക്ഷകര്‍ മാത്രമല്ല. രാജ്യത്ത് ഉടനീളമുള്ള ആളുകള്‍ ഞാന്‍ ചെയ്ത മറ്റ് സിനിമകളൊക്കെ മറന്നു. പക്ഷേ ഇപ്പോള്‍ ‘ഓ അന്തവ’ എന്ന ചിത്രത്തിലൂടെ എല്ലാവരും എന്നെ തിരിച്ചറിഞ്ഞു. ആ പാട്ട് എങ്ങനെയാവും എന്നറിയാത്തത് കൊണ്ട് പേടിച്ച് ഞാന്‍ ആദ്യം അതിന് തയ്യാറായില്ല. മാത്രമല്ല അതില്‍ അഭിനയിക്കാന്‍ ഒത്തിരി തടസ്സങ്ങളും ഉണ്ടായിരുന്നതായി നടി പറയുന്നു. പക്ഷേ അല്ലു അര്ജുന് ആണ് എന്നെ പിടിച്ചിരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അതിന് സമ്മതിക്കില്ലായിരുന്നു. ഇപ്പോള്‍ ഈ ഗാനം രാജ്യത്ത് ഉടനീളം വൈറലായതിന് ഞാന്‍ അല്ലു അര്‍ജുനോട് നന്ദി പറയുകയാണെന്നും സാമന്ത പറഞ്ഞ് നിര്‍ത്തി.
ഈയൊരു പാട്ടില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം സാമന്ത കോടികള്‍ പ്രതിഫലം വാങ്ങിയതൊക്കെ വലിയ വാര്‍ത്തയായിരുന്നു. എങ്കിലും ഇത്രയധികം ഹിറ്റായി മാറിയിട്ടും സാമന്തയെ മാറ്റി നിര്‍ത്തിയത് എന്തിനാണെന്നുള്ള ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. എന്തായാലും ദിഷ പടാനിയിലൂടെ വരാന്‍ പോവുന്ന ഐറ്റം ഡാന്‍സ് ഏതായിരിക്കും എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
about samantha
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
നടന് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പൾസർ സുനി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ...