കോഴിക്കോടും തിരുവന്തപുരത്തും എത്തിയപ്പോൾ ബൈജു പൗലോസിനെ 2 തവണ തോക്കുമായി പിന്തുടർന്നു… ആ ദിവസം സായ് ശങ്കറിനെ അയാൾ തുടർച്ചയായി ബന്ധപെട്ടു… ആ തെളിവുകൾ നടക്കുന്നു സൂപ്പർ ട്വിസ്റ്റിലേക്ക്
കോഴിക്കോടും തിരുവന്തപുരത്തും എത്തിയപ്പോൾ ബൈജു പൗലോസിനെ 2 തവണ തോക്കുമായി പിന്തുടർന്നു… ആ ദിവസം സായ് ശങ്കറിനെ അയാൾ തുടർച്ചയായി ബന്ധപെട്ടു… ആ തെളിവുകൾ നടക്കുന്നു സൂപ്പർ ട്വിസ്റ്റിലേക്ക്
കോഴിക്കോടും തിരുവന്തപുരത്തും എത്തിയപ്പോൾ ബൈജു പൗലോസിനെ 2 തവണ തോക്കുമായി പിന്തുടർന്നു… ആ ദിവസം സായ് ശങ്കറിനെ അയാൾ തുടർച്ചയായി ബന്ധപെട്ടു… ആ തെളിവുകൾ നടക്കുന്നു സൂപ്പർ ട്വിസ്റ്റിലേക്ക്
പോലീസ് നിര്‍ബന്ധിച്ച് മൊഴിയെടുപ്പിക്കുന്നുവെന്നും ദിലീപിന്റെ അഭിഭാഷകനെതിരെ ചാരനായി നിൽക്കണമെന്നും തന്നെ ഭീഷണിപ്പെടുത്തുവെന്ന് ആരോപിച്ച് തനിക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സായി ശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ക്രൈം ബ്രാഞ്ച് ചോദ്യം വിളിപ്പിച്ചതിന് പിന്നാലെ മുങ്ങിയിരിക്കുകയാണ് സൈബർവിദഗ്ദ്ധനായ സായി ശങ്കർ.
സായ് ശങ്കറെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് ഇപ്പോൾ അന്വേഷണ സംഘം. ദിലീപിന്റെ ഫോണില്‍ നിന്നുള്ള നിർണ്ണായക രേഖകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഈ നീക്കം. ഇയാള്‍ക്കെതിരായി ഉയർന്ന് വരുന്ന മറ്റ് പരാതികളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു എം.പൗലോസിനെ സായ്ശങ്കർ 2 തവണ തോക്കുമായി പിന്തുടർന്നുവെന്ന സൂചനയും പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ കോഴിക്കോട് സന്ദർശിച്ചപ്പോഴും മറ്റൊരിക്കല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴുമായിരുന്നു ബൈജു പൌലോസിനെ സായ് ശങ്കർ പിന്തുടർന്നതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇതേ ദിവസം തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ സായ് ശങ്കറെ ഫോണില്‍ തുടർച്ചയായി ബന്ധപ്പെട്ടതിന്റേയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സായ് ശങ്കർ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ മറ്റൊരു പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഐടി വിദഗ്ധനായ സായി ശങ്കർ തന്റെ ബിസിനസ് വിപുലീകരിക്കുന്നത് വേണ്ട് കോഴിക്കോട് സ്വദേശിയായ മിന്‍ഹാജില്‍ നിന്നും 45 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുക്കാന്‍ തയ്യാറായില്ല. മാത്രവുമല്ല, നിർബന്ധിച്ചപ്പോള്‍ വീഡിയോ കോള്‍ വിളിച്ച് കൈത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് ലഭിച്ചിട്ടുണ്ട്.
മിൽഹജിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ മേല്‍വിലാസത്തിലായിരുന്നു ഇദ്ദേഹത്തില്‍ നിന്നും സായ് ശങ്കർ പണം വാങ്ങിയത്. ചെന്നൈ വിമാനത്താവളത്തിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥൻ തന്റെ അടുത്ത സുഹൃത്താണെന്നും ഡി ആർ ഐ പിടികൂടുന്ന സാധനങ്ങള്‍ സ്വാകാര്യ ലേലത്തിലൂടെ സ്വന്തമാക്കാന്‍ കഴിയുമെന്നുമായിരുന്നു സായ് ശങ്കർ മില്‍ഹാജിനെ പറഞ്ഞ് ബോധിപ്പിച്ചത്.
നേരത്തെ പല തട്ടിപ്പ് കേസുകളിലും പ്രതിയായിട്ടുള്ള സായ് ശങ്കറെ അദ്യമായി അറസ്റ്റ് ചെയ്തതും ബൈജു പൌലോസായിരുന്നു. 2015 ല്‍ ഒരു ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് അന്ന് തൃപ്പൂണിത്തുറ ഇന്‍സ്പെക്ടറായിരുന്ന ബൈജു പൌലോസ് സായ് ശങ്കറേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ആ കേസിലും സായി ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം കൂടി മുതലാക്കി ആയിരുന്നു തട്ടിപ്പ് നടന്നത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പ്രതികളുണ്ടായിരുന്ന കേസിലെ രണ്ടാംപ്രതിയായിരുന്നു സായ് ശങ്കർ. നാർക്കോട്ടിക് ഉഗ്യോഗസ്ഥന്‍ ചമഞ്ഞ് ഹണിട്രാപ്പില്‍ പെടുത്തുകയായിരുന്നു. ആ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ ഇരിക്കെയാണ് ദിലീപ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്
ബൈജു പൗലോസിനോടുള്ള വൈരാഗ്യത്തെക്കുറിച്ചറിയാവുന്ന പ്രതിഭാഗം അഭിഭാഷകനാണു ദിലീപിനെ സഹായിക്കാൻ സായ്ശങ്കറെ പരിചയപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പല തവണ ദിലീപിന്റെ ഫോണിൽ നിന്നു സായ്ശങ്കറിനെ തിരിച്ചു വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനായി വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകളും തോക്കുകളും സായ്ശങ്കറും കൂട്ടാളിയും ഉപയോഗിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...