
Malayalam
സുഹാനയെ ഉപാധികളില്ലാതെ എന്നും പ്രണയിച്ചു കൊണ്ടിരിക്കുമെന്ന് ബഷീര്‍ എന്നുമിങ്ങനെ ചേര്‍ത്തുനിര്‍ത്തുമെന്ന് മഷൂറയും!
സുഹാനയെ ഉപാധികളില്ലാതെ എന്നും പ്രണയിച്ചു കൊണ്ടിരിക്കുമെന്ന് ബഷീര്‍ എന്നുമിങ്ങനെ ചേര്‍ത്തുനിര്‍ത്തുമെന്ന് മഷൂറയും!

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതമായ കുടുംബമാണ് ബഷീര്‍ ബഷിയുടേത്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും യാത്രകളും പ്രശ്നങ്ങളുമെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. മലയാളികള്‍ക്ക് ബഷീര്‍ സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസണ് ഒന്നില്‍ മത്സരാര്‍ഥിയായി എത്തിയ ശേഷമാണ്. മോഡലിങിലൂടെയാണ് ബഷീര്‍ ലൈം ലൈറ്റിലേക്ക് എത്തിയത്. ബഷീറിന്റെ രണ്ട് ഭാര്യമാരും മക്കളും എല്ലാം വ്ലോഗേഴ്സാണ്. സുഹാനയുടെ ജന്മദിനമാണിന്ന്.
ജന്മദിനത്തില് സുഹാനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ബഷീര്‍. സുഹാനയെ ചേര്‍ത്തു പിടിച്ചു നില്ക്കുന്ന ചിത്രമാണ് ബഷീര്‍ പങ്കുവച്ചിരിക്കുന്നത്. എന്റെ റാണിയ്ക്ക് ജന്മദിനാശംസകള് എന്നാണ് ബഷീര്‍ കുറിച്ചിരിക്കുന്നത്. ഉപാധികളില്ലാതെ എന്നും നിന്നെ ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കും സോനുവെന്നും ബഷീര്‍ കുറിക്കുന്നുണ്ട്. പിന്നാലെ സുഹാനയ്ക്ക് ആശംസകളുമായി മഷൂറയും എത്തിയിട്ടുണ്ട്.
ചില ബന്ധങ്ങള്‍ വളരെ സ്പെഷ്യല്‍ ആയിരിക്കും. ചില ബന്ധങ്ങള്‍ ശരിക്കും ആഴമുള്ളതായിരിക്കും. ചില ബന്ധങ്ങള്‍ എന്നെന്നും ജീവിതത്തോട് ചേര്‍ത്തു നിര്ത്താനുള്ളതാകും. നമ്മള് രണ്ടു പേരും പരസ്പരം ചേര്‍ത്തു നിര്‍ത്തുന്നവരാണ്. എന്റെ പ്രിയപ്പെട്ട സോനു, ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്്നു. നിനക്ക് വളരെയധികം സന്തോഷം നിറഞ്ഞൊരു ജന്മദിനം നേരുന്ന ഞങ്ങളുടെ മാലാഖേ എന്നുമാണ് മഷൂറ കുറിക്കുന്നത്. പിന്നാലെ മഷൂറയ്ക്ക് നന്ദി പറഞ്ഞ് സുഹാനയുമെത്തിയിട്ടുണ്ട്. നിരവധി ആരാധകരാണ് സുഹാനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ. രണ്ടാമത്തെ ഭാര്യ മഷൂറയാണ്. ബിഗ് ബോസിന് ശേഷം സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡി നമ്പര്‍ വണ്ണിലെ മത്സരാര്ഥികളായും മഷൂറയും ബഷീര്‍ ബഷിയും എത്തിയിരുന്നു. ഷോയില്‍ സുഹാനയും ഇടക്ക് ഭാഗമായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം തന്റെ മകനുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പങ്കുവെച്ച് ബഷീര്‍ ബഷി പങ്കുവെച്ച വീഡിയോ ചര്ച്ചയാി മാറിയിരുന്നു്. ഇളയ മകന് മുഹമ്മദ് സൈഗം ബഷീറിനെ വരും ദിവസങ്ങളില്‍ തന്നെ ഒരു സര്‍ജറിക്ക് വിധേയനാക്കാന്‍ പോവുകയാണ് എന്നാണ് ഭാര്യ മഷൂറയുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ബഷീര്‍ ബഷി പറഞ്ഞത്.
about basheer bashi
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികൾ മുതൽ...