കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് സായ് ശങ്കരുടേത്. നടി ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന കേസിലെ പ്രതി ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചതായി സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള സായിയെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി ദിലീപ് നിയോഗിച്ചത് നിരവധി അന്വേഷണങ്ങള്ക്കൊടുവിലാണെന്നും വിവരമുണ്ട്.
എന്നാല്‍ ഇപ്പോിതാ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന സായ് ശങ്കറിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനാണ് സായ് ശങ്കര്‍ വീഡിയോ കോള്‍ വഴി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയത്. കോഴിക്കോട് സ്വദേശിയെയാണ് സായി ഭീഷണിപ്പെടുത്തുന്നത്. സായി ശങ്കറിന്റെ പക്കലുള്ളത് ലൈസന്‍സില്ലാത്ത തോക്കെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് സായ് ശങ്കറെന്ന നിലയിലാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടത്തുന്നത്.
സായി ശങ്കര്‍ പഴയ ഹണിട്രാപ്പ് കേസിലെ പ്രതി ആണെന്നും വ്യക്തമായിരിക്കുകയാണ് പോലീസ്. 2015 ല്‍ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് സായി ശങ്കര്‍. കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ആണ്. അന്ന് തൃപ്പൂണിത്തുറ സ്റ്റേഷന് സി ഐ ആയിരുന്നു ഇദ്ദേഹം.
സായ് ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം കൂടി മുതലാക്കി ആയിരുന്നു പ്രതികള്‍ അന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. കേസിലെ രണ്ടാംപ്രതി ആയിരുന്നു സായി ശങ്കര്‍. നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഹണിട്രാപ്പ് മുഖേന പണം തട്ടിയ കേസ് ആയിരുന്നു ഇത്. കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് പുതിയ കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുന്നത്. പഴയ കേസുമായി ബന്ധപ്പെട്ട്, രാമന്‍പ്പിള്ളയെ മുന്‍ നിര്‍ത്തി നിയമ സഹായവും മറ്റും ദിലീപ് വാഗ്ദാനം ചെയ്തിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാമന്‍പ്പിള്ളയാണ് സായുടെ കേസുകള്‍ മുമ്പും വാദിച്ചിരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകളാണ് ദിലീപിന് വേണ്ടി നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരിക്കുന്നത്. അതേസമയം സായ്ശങ്കറിന്റെ സഹായത്തോടെ രണ്ട് ഐ ഫോണുകളില്‍ നിന്ന് നീക്കിയ വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചിരിക്കുകയാണ്. മുംബയിലെ സ്വകാര്യ ഫോറന്‍സിക് ലാബിലെത്തിച്ച നാല് ഫോണുകളില്‍ രണ്ടെണ്ണം മുക്കി പകരം കോടതിയില്‍ ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങളാണ് വീണ്ടെടുക്കുക.
കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ നിര്‍ദേശം നല്കിയതു പ്രതിഭാഗത്തെ ഒരു അഭിഭാഷകനാണെന്ന് ഐടി വിദഗ്ധന്‍ സായ്ശങ്കര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ നടന് ദിലീപ് ഉപയോഗിച്ചിരുന്ന ഐഫോണിലെ ഡേറ്റ വീണ്ടെടുക്കാന്‍ കഴിയാത്ത വിധം മായ്ച്ചുകളയാനാണു പ്രതിഭാഗം സായ്ശങ്കറിന്റെ സഹായം തേടിയത്. ദിലീപ് നേരിട്ടല്ല സായ്ശങ്കറെ ബന്ധപ്പെട്ടതെന്നും ആദ്യമൊഴിയിലുണ്ട്.
ഒരു കേസില്‍ ദിലീപിന്റെ ഫോണിലെ കുറച്ചു ഡേറ്റ ‘ഷ്രെഡ്’ ചെയ്യണമെന്നു പറഞ്ഞാണ് അഭിഭാഷകന് സായ്ശങ്കറിനെ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയത്. അതിനു പ്രതിഫലമൊന്നും വാങ്ങിയില്ലെന്നാണു സായ്ശങ്കറിന്റെ മൊഴി. തൃപ്പൂണിത്തുറ പൊലീസ് 2015ല്‍ റജിസ്റ്റര്‍ ചെയ്ത ഹണിട്രാപ് കേസിലെ രണ്ടാം പ്രതിയായ സായ് ശങ്കര്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ഐടി ബിസിനസ് ചെയ്യുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതെന്നാണ് ആരോപണം.
കൊച്ചിയിലെ രണ്ട് ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്താണ് ഏല്‍പ്പിച്ച പണി സായ്ശങ്കര്‍ പൂര്‍ത്തിയാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 2022 ജനുവരി 29മുതല്‍ 31വരെയാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്. അഭിഭാഷകന്റെ ഓഫീസിലും സായ് എത്തി. ഇവിടത്തേയും കൊച്ചിയിലെ മുന്തിയഹോട്ടലിലേയും വൈഫൈ ഈ ഫോണുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. വാട്സ്ആപ് കാളുകള്‍, ചാറ്റുകള്‍, ഫോണ്‍വിളികള്‍, സ്വകാര്യ വിവരങ്ങളുള്‍പ്പെടെ നീക്കം ചെയ്തിട്ടുണ്ട്.വാട്സ്ആപ് മറ്റ് ഡിവൈസുകളില്‍ ലോഗിന്‍ ചെയ്തതായ വിവരത്തെത്തുടര്‍ന്ന് ഇവ കണ്ടെത്താനും നീക്കമാരംഭിച്ചു.
ഫോണിലെ വിവരങ്ങള്‍ നീക്കംചെയ്യാന്‍ സായ് ഉപയോഗിച്ച ഐമാക് ലാപ്ടോപ്പ് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴാണ് ആപ്പിള്‍ ഫോണുകളിലെ സുപ്രധാന വിവരങ്ങള്‍ മായ്ച്ചുകളഞ്ഞതായി തിരിച്ചറിഞ്ഞത്. മുംബയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെത്തിച്ച് ഫോണുകളിലെ വിവരങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്കിന്റെ മിറര്‍ ഇമേജ് പരിശോധനാഫലം ലഭിച്ചിട്ടില്ല.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...