
Malayalam
100% ഇങ്ങനെ തന്നെ വേണം; കണ്ടു പഠിക്ക്, കഷ്ടകാലം വരുമ്പോൾ തഴയില്ല ഇതാണ് യഥാർത്ഥ സൗഹൃദം !
100% ഇങ്ങനെ തന്നെ വേണം; കണ്ടു പഠിക്ക്, കഷ്ടകാലം വരുമ്പോൾ തഴയില്ല ഇതാണ് യഥാർത്ഥ സൗഹൃദം !

നടന് സിദ്ദിഖിന്റെ മകന്റെ വിവാഹാഘോഷത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുളള ചര്‍ച്ചാ വിഷയം. വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ ആര് ഇട്ടാലും ആ ഫോട്ടോകളില്‍ ദിലീപുണ്ടോ ഇല്ലയോ എന്നുളളതാണ് ഇപ്പോൾ സോഷ്യൽ മീഡിയ നോക്കുന്നത്
ആദ്യം പ്രതിപക്ഷ നേതാവ് വിഡി സതീശനും പിന്നീട് നടന് ധര്‍മ്മജനും പങ്കുവെച്ച ചിത്രങ്ങള്‍ ദിലീപിനെ ‘ഒഴിവാക്കിയതിന്റെ’ പേരില്‍ വൈറലായി. ഇപ്പോള്‍ സിദ്ദിഖ് പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്ക് എടുത്തിരിക്കുന്നത്.
സിദ്ദിഖിന്റെ മകന് ഷഹീന്റെ വിവാഹ വിരുന്നില്‍ സിനിമാ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മമ്മൂട്ടി, മോഹന്‍ലാല്‍, ബിജു മേനോന്, മംമ്ത മോഹന്‍ദാസ്, നവ്യ നായര്‍ അടക്കമുളള സിനിമാ താരങ്ങളും വിഡി സതീശന് അടക്കമുളള രാഷ്ട്രീയ നേതാക്കളും ചടങ്ങിനെത്തി. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവരില്‍ ആരൊക്കെ ദിലീപിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്റെ ഓഡിറ്റിംഗ്. വിഡി സതീശന് പങ്കുവെച്ച ചിത്രത്തില്‍ ദിലീപിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ വിവാദമൊഴിവാക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം ദിലീപിനെ ചിത്രത്തില്‍ നിന്ന് കട്ട് ചെയ്ത് മാറ്റിയതാവാം എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. അതേസമയം ദിലീപിന്റെ അടുത്ത സുഹൃത്തായ ധര്മ്മജന് പങ്കുവെച്ച ചിത്രത്തിലും നടനില്ലെന്നത് ശ്രദ്ധേയമാണ്.എന്നാല്‍ സിദ്ദിഖ് പങ്കുവെച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, വിഡി സതീശന് എന്നിവര്‍ക്കൊപ്പം ദിലീപിനെയും കാണാം. സിനിമാ രംഗത്ത് സിദ്ദിഖിന്റെ അടുത്ത സുഹൃത്താണ് ദിലീപ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിദ്ദിഖ് ദിലീപിന് അനുകൂലമായി പലവട്ടം സംസാരിച്ചിട്ടുളളതാണ്. ദിലീപ് വിഷയത്തില്‍ കെപിഎസി ലളിതയ്ക്കൊപ്പം സിദ്ദിഖ് മാധ്യമങ്ങളെ കണ്ടത് അന്ന് വന്‍ വിവാദമായിരുന്നു.
സിദ്ദിഖ് പങ്കുവെച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. ദിലീപിനെ ഫോട്ടോയില്‍ നിന്നും ഒഴിവാക്കാത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പരിഹസിച്ചും ആളുകള്‍ കമന്റുകളിടുന്നുണ്ട്. വിഡി സതീശനുളള മറുപടിയാണിത് എന്നാണ് ചിലരുടെ പ്രതികരണം. ചില കമന്റുകൾ ഇങ്ങനെയാണ് .
about siddique
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...