നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി ജയിച്ചത് സാധാരണക്കാരുടെയടുത്തേക്ക് എത്തിയാണെന്ന് സുരേഷ് ഗോപി എം.പി. യുപിയിലെ സാധാരണ ജനങ്ങള്‍ നല്കിയ വോട്ടാണ് ബിജെപിയെ ജയിപ്പിച്ചത്. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അവര്‍ സ്വീകരിക്കും. സുരേഷ് ഗോപി പറഞ്ഞു
യു.പിയില്‍ നിന്ന് ഭയന്നോടി വയനാട്ടില്‍ അഭയംതേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നതെന്നും സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെപിയുടെ ആഹ്ളാദപ്രകടനത്തില്‍ സുരേഷ് ഗോപി പരിഹസിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കാന്‍ ബത്തേരിയില്‍ എത്തിയതായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചതുപോലെ സിപിഎമ്മിനു നേരെയും സുരേഷ്ഗോപി വിമര്‍ശനമുന്നയിച്ചു.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും സിപിഎം എവിടെ നില്‍ക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍, വയനാട് ജില്ലാ പ്രസിഡന്റ് കെ.പി മധു എന്നിവരും വിജയാഹ്ളാദത്തില്‍ പങ്കെടുത്തു.ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി വിജയം കൈവരിച്ചത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...