Connect with us

ഇടിത്തീ പോലെ ആ വാർത്ത, വർഷങ്ങൾക്ക് ശേഷംജയിൽ മോചനം, പല സത്യങ്ങളും പുറത്തേക്കോ? ഇങ്ങനെ പോയാൽ ദിലീപ് വിയർക്കും

News

ഇടിത്തീ പോലെ ആ വാർത്ത, വർഷങ്ങൾക്ക് ശേഷംജയിൽ മോചനം, പല സത്യങ്ങളും പുറത്തേക്കോ? ഇങ്ങനെ പോയാൽ ദിലീപ് വിയർക്കും

ഇടിത്തീ പോലെ ആ വാർത്ത, വർഷങ്ങൾക്ക് ശേഷംജയിൽ മോചനം, പല സത്യങ്ങളും പുറത്തേക്കോ? ഇങ്ങനെ പോയാൽ ദിലീപ് വിയർക്കും

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആൻറണി ജയിൽ മോചിതനായി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോചിതനായത്. അഞ്ച് വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയായിരുന്നു. . കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് മാർട്ടിൻ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം വ്യക്തമാക്കിയിരുന്നു.നടിയെ ആക്രമിച്ച കേസിൽ വാഹനം ഓടിച്ചിരുന്ന വ്യക്തി മാർട്ടിൻ ആയിരുന്നു.

പ്രതിയുടെ ജാമ്യവ്യവസ്ഥ വിചാരണ കോടതിക്ക് നിർദ്ദേശിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. എന്നാൽ, കർശനമായ ജാമ്യവ്യവസ്ഥകളാണ് വിചാരണ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ എല്ലാം ഒപ്പിട്ട ശേഷമാണ് മാർട്ടിൻ ജയിലിന് പുറത്തിറങ്ങിയത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്നും പുറത്തു പോകരുത് തുടങ്ങിയ ജാമ്യവ്യവസ്ഥകൾ കോടതിയുടെ ഭാഗത്തു നിന്നും നിർദ്ദേശിച്ചിട്ടുണ്ട്.

മാർട്ടിന്റെ വിഷയത്തിൽ കേരള സർക്കാർ നേരത്തെ ഇടപെട്ടിരുന്നു. ഗൂഡാലോചന കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാരിന്റെ കോടതിയക്ക് മുന്നിൽ ആവിശ്യപ്പെട്ടിരുന്നത്. എന്നാൽ, സംസ്ഥാന സര്‍ക്കാരിന്റെ ആവിശ്യം കോടതി അംഗീകരിക്കാൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് മാർട്ടിനെ ജയിൽ മോചിതൻ ആക്കിയിരിക്കുന്നത്.

നാല് വര്‍ഷമായി ജയിലിലാണെന്നും, പലപ്പോഴായി വിവിധ കോടതികളില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹര്‍ജികള്‍ തള്ളുകയായിരുന്നുവെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. താനും ഈ കേസിലെ ഇരയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. കേസില്‍ ആദ്യം അറസ്റ്റിലായതും മാര്‍ട്ടിന്‍ തന്നെയായിരുന്നു.

നടി ആക്രമിക്കപ്പെട്ട സമയത്ത് മാര്‍ട്ടിന്‍ ആയിരുന്നു എറണാകുളത്തേക്ക് നടിയുടെ കാര്‍ ഓടിച്ചിരുന്നത്. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി മാര്‍ട്ടിന് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. നടിയുടെ വിവരങ്ങള്‍ ഇയാളാണ് ചോര്‍ത്തി നല്‍കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ തന്നെ കേസില്‍ ചതിച്ചതാണെന്നും നിരപരാധിയാണെന്നും മാര്‍ട്ടിന്‍ പറയുന്നു. വര്‍ഷങ്ങളായി ലാല്‍ ക്രിയേഷന്‍സിന്റെ വണ്ടി ഓടിച്ചിരുന്ന താന്‍ തന്നെയാണ് നടിയുടെ വാഹനം അന്നും ഓടിച്ചിരുന്നത്. അങ്കമാലിയില്‍ വെച്ച് ബ്രേക്കിട്ടപ്പോള്‍ പിന്നിലുണ്ടായിരുന്ന വണ്ടി ട്രാവലറിലിടിച്ചെന്നും മാര്‍ട്ടിന്‍ പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും സംഘവുമായിരുന്നു ആ വാഹനത്തില്‍ ഉണ്ടായിരുന്നത്.

പിന്നീട് കുറച്ച് ദൂരം ചെന്നപ്പോള്‍ വാഹനത്തിന് കുറുകെ വണ്ടിയിട്ട് അവര്‍ ട്രാവലര്‍ തടഞ്ഞുവെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. ഈ സമയം നടിയും സുനിയും തമ്മില്‍ തര്‍ക്കിച്ചെന്നും, സുനിയെ നേരത്തെ തന്നെ നടിക്ക് പരിചയമുണ്ടായിരുന്നു. ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് സുനിയാണ് നടിയെ കൊണ്ടുപോയിട്ടുള്ളത്. തനിക്ക് നടിയോട് വൈരാഗ്യം ഇല്ലെന്നും, തന്നെയാണ് വേണ്ടതെന്നും, പറഞ്ഞു. തന്നെ വാഹനത്തിലിട്ട് മര്‍ദിച്ചു. താനും നടിക്കൊപ്പം തന്നെ ഉപദ്രവിക്കപ്പെട്ട ആളാണെന്നും മാര്‍ട്ടില്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top