Connect with us

ദിലീപിന് ഒന്നും ഒളിക്കാനില്ല, പക്ഷെ എല്ലാം മനസ്സിലാക്കി, ആ ഒരൊറ്റ ലക്ഷ്യം മാത്രം! ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ടികൂടിയായിരുന്നു ആ നീക്കം; നിർമ്മാതാവ് പറയുന്നു

News

ദിലീപിന് ഒന്നും ഒളിക്കാനില്ല, പക്ഷെ എല്ലാം മനസ്സിലാക്കി, ആ ഒരൊറ്റ ലക്ഷ്യം മാത്രം! ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ടികൂടിയായിരുന്നു ആ നീക്കം; നിർമ്മാതാവ് പറയുന്നു

ദിലീപിന് ഒന്നും ഒളിക്കാനില്ല, പക്ഷെ എല്ലാം മനസ്സിലാക്കി, ആ ഒരൊറ്റ ലക്ഷ്യം മാത്രം! ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ടികൂടിയായിരുന്നു ആ നീക്കം; നിർമ്മാതാവ് പറയുന്നു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു. മുംബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകള്‍ നശിപ്പിച്ചതെന്നാണ് വിവരം.

ദിലീപ് തെളിവ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ പറയുന്നത് സ്വാഭാവികമായ കാര്യമാണെന്നാണ്
നിർമ്മാതാവ് സജി നന്ത്യാട്ട് പറയുന്നത്. എന്നാല്‍ വസ്തുതകളെ കുറിച്ച് കോടതി വിചാരണ നടത്തുകയും ദിലീപിന്റെ വക്കീല്‍ അതിന്റെ കൌണ്ടർ പറയുകയും ചെയുമ്പോഴാണ് സത്യാവസ്ഥ നമുക്ക് മനസ്സിലാവുക. ഒരു കേസില്‍ തുടരന്വേഷണം നടത്തുക എന്നുള്ളത് ആ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ അധികാര പരിധിക്കുള്ള കാര്യമാണ്.

കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതിയുടെ അനുമതി പോലും ആവശ്യമില്ല, കോടതിയെ അറിയിച്ചാല്‍ മതിയെന്നാണ് പൊതുവെ നിയമവിദഗ്ധർ പറയുന്നത്. എന്നാല്‍ ഏപ്രില്‍ 15 നകം അന്വേഷണം അവസാനിപ്പിക്കണമെന്ന് ഇവിടെ കോടതി പറഞ്ഞിട്ടുണ്ട്. അതിനെ വലിയ കാര്യമായിട്ടാണ് കാണുന്നതെന്നും സജി നന്ത്യാട്ട് പറയുന്നു. മനോരമ ന്യൂസിന്റെ കൌണ്ടർ പോയന്റ് ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിലെ ചില വീഴ്ചകള്‍ നികത്താന്‍ വേണ്ടിയിട്ടാണോ ബാലചന്ദ്ര കുമാറിനെ രംഗത്ത് ഇറക്കിയതെന്ന ഹൈക്കോടതിയുടെ ഒരു പരാമർശം ഉണ്ടായിരുന്നു. ആ ഒരു പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ വക്കീലായ രാമന്‍പിള്ള ഇത്തരമൊരു സാധ്യത തേടിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ തുടരന്വേഷണം എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന് നേരത്തെ തന്നെ പലപ്പോഴും ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സജി നന്ത്യാട്ട് പറയുന്നു.

ആറ് മാസം കൂടി അന്വേഷണത്തിന് ചോദിച്ചപ്പോള്‍ മൂന്ന് മാസമാണ് അനുവദിച്ചത്. ബാലചന്ദ്രകുമാറിന്റെ വരവാണല്ലോ ഈ കേസിലെ തുടരന്വേഷണത്തിന്റെ താക്കോല്‍ എന്ന് പറയുന്നത്. തുടരന്വേഷണത്തിന് കിട്ടിയ ആ ചാന്‍സ് അവർ ഉപയോഗിച്ചു. അതുപോലെ ദിലീപിന്റെ വക്കീലും അവർക്ക് കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കും. വാദിയായാലും പ്രതിയായാലും അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്വാഭാവികമായ കാര്യമാണ്. കോടിതിയിലെ ഒരു പ്രക്രിയയാണ്.

ഫോണിനകത്ത് എന്തൊക്കെ ഒളിപ്പിക്കാന്‍ പറ്റും എന്ന് നമുക്ക് അറിയാം. അതൊക്കെ തിരിച്ചെടുക്കാന്‍ കഴിയുന്നതുമാണ്. ഡിസംബറില്‍ ബാലചന്ദ്രകുമാർ എന്നായാള്‍ വെളിപ്പെടുത്തലുകളുമായി വരുന്നുവെന്ന മനസ്സിലാക്കിയ ദിലീപ് തന്റെ ഫോണുകള്‍ വക്കീല്‍ മുഖേന ബോംബൈയിലേക്ക് അയക്കുകയായിരുന്നു. ബാലചന്ദ്രകുമാർ നടത്തിയ സംഭാഷണങ്ങള്‍ തിരിച്ചെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ടികൂടിയായിരുന്നു ഇത്തരമൊരു നീക്കം.

ഒരു വ്യക്തി അയച്ചാല്‍ ഫോറന്‍സിക് പരിശോധന നടത്തില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അങ്ങനെയാണ് വക്കീല്‍ മുഖേന അയക്കുന്നത്. അതിടെയാണ് ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്യുന്നത്. അതിന്റെ അവസാന നിമിഷമാണ് ക്രൈംബ്രാഞ്ച് ഈ ഫോണുകള്‍ ആവശ്യപ്പെടുന്നതെന്നും നിർമ്മാതാവ് സജി നന്ത്യാട്ട് പറയുന്നു.

ഫോണില്‍ നിന്നും നശിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ തിരിച്ചെടുക്കുന്നതിന് ഒരു പ്രയാസവും ഇല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. തന്നെ കുടുക്കാനുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഫോണില്‍ ഉണ്ടെങ്കില്‍ ദിലീപ് എന്നല്ല ആരും തന്നെ ഫോണ്‍ കൊണ്ടുപോയി അന്വേഷണ സംഘത്തിന് കൊടുക്കില്ല. ഒന്നും ഒളിക്കാനില്ലാത്തത് കൊണ്ടാണ് ഏഴ് ഫോണുകള്‍ കോടതിയില്‍ കൊണ്ടുപോയി കൊടുത്തതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സമയത്ത് എത്ര മാസങ്ങള്‍ എടുത്താണ് അന്വേഷണം നടത്തിയത്. ആ സമയത്ത് ദിലീപിന്റെ എല്ലാ ഫോണുകളും കൊണ്ടുപോയില്ലേ. അതിന് ശേഷമുള്ള മൊബൈലുകള്‍ ആണല്ലോ ഇത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇപ്പോഴത്തെ ഫോണുകളില്‍ അന്വേഷിക്കുന്നത്. യഥാർത്ഥത്തില്‍ ഇതല്ല ഇവിടുത്തെ വിഷയം. നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിലേക്ക് വെളിച്ചം വീശാന്‍ കഴിയുന്ന എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ്. ഇവിടെ ബാലചന്ദ്രകുമാറിനെ പൊലീസ് വിശ്വസിക്കുന്നില്ല.

ഇത്രയും വലിയ തിരക്കഥ ഇവിടെ പറഞ്ഞിട്ടും ഒന്നും ഇവിടെ സംഭവിച്ചില്ലാലോ. ബാലചന്ദ്രകുമാർ എന്തൊക്കെയായിരുന്നു പറഞ്ഞത്. എന്തായിരുന്നു പുകില്. ഇവരൊക്കെ ഒരു കൃഷിയാണ്. കൃത്യമായ തെളിവുകളുമായി മുന്നോട്ട് വന്ന് ശിക്ഷിക്കട്ടെ. ഒന്നാമത്തേയും രണ്ടാമത്തേയും പബ്ലിക്ക് പ്രോസിക്യൂട്ടർ രാജിവെച്ചത് ദിലീപ് കാരണമാണോ. സാക്ഷികള്‍ക്ക് പണം കൊടുത്തുവെന്നും പറയുന്നു. ഇതിനെക്കൊ എന്താണ് തെളിവ്. ഇല്ലാ കഥകള്‍ മെനയുകയാണെന്നും സജി നന്ത്യാട്ട് പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top