Connect with us

‘ഞാന്‍ തല്ലില്ല, കൊല്ലും, ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്; ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ’; പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

Malayalam

‘ഞാന്‍ തല്ലില്ല, കൊല്ലും, ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്; ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ’; പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

‘ഞാന്‍ തല്ലില്ല, കൊല്ലും, ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്; ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ’; പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷെന്‍ ടോം ചാക്കോ. കളമശ്ശേരി എച്ച്.എം.ഡി റോഡില്‍ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

നാട്ടുകാരില്‍ ഒരാളെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പട സിനിമയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. തല്ലിയതിനെക്കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ തന്നെ ചോദിക്കുകയായിരുന്നു.

‘ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ’ ഷൈന്‍ പ്രതികരിച്ചു. സിനിമാചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈന്‍ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പട.

കമല്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി.രവി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, കനി കുസൃതി, തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമീര്‍ താഹിറാണ് ക്യാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം കൈകാര്യം ചെയ്യുന്നു. എഡിറ്റിങ്: ഷാന്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍.എം. ബാദുഷ.

More in Malayalam

Trending

Recent

To Top