ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. പ്രഭാസിനെ നായകനാക്കി രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. പൂജ ഹെഗ്ഡെ നായികയായെത്തുന്ന ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണ്.
ചിത്രത്തില്‍ വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ധന്റെ വേഷത്തിലാണ് പ്രഭാസെത്തുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ തനിക്ക് ജ്യോതിഷത്തിലോ ഹസ്തരേഖ ശാസ്ത്രത്തിലോ വിശ്വാസമില്ലെന്നു പ്രഭാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ജ്യോതിഷം, പ്രവചനം എന്നിവയിലൊന്നും എനിക്ക് അത്ര വിശ്വാസമില്ല. ഇതു സംബന്ധിച്ച് രസകരമായ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ഞാനിതുവരെയും ആര്‍ക്ക് മുന്നിലും ഹസ്തരേഖ നോക്കാന്‍ കൈനീട്ടിയിട്ടില്ല എന്നു പ്രഭാസ് പറഞ്ഞു.
അഞ്ചോളം സിനിമകളുടെ തിരക്കഥ കേട്ടതിന് ശേഷമാണ് രാധേശ്യം തിരഞ്ഞെടുത്തതെന്ന് പ്രഭാസ് പറഞ്ഞു. ചിത്രത്തില്‍ നടന് പൃഥ്വിരാജിന്റെ ശബ്ദമുണ്ടെന്നും പ്രഭാസ് വ്യക്തമാക്കി.
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...