ഫോണിലെ വിവരം മായ്ച്ച് കളഞ്ഞത് അന്വേഷണ സംഘം പിന്നീട് ഫോറന്‍സിക് പരിശോധന നടത്തുമ്പോള്‍ കണ്ടെത്തുമെന്ന് പ്രതിഭാഗത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തതിന് പിന്നില്‍!
ഫോണിലെ വിവരം മായ്ച്ച് കളഞ്ഞത് അന്വേഷണ സംഘം പിന്നീട് ഫോറന്‍സിക് പരിശോധന നടത്തുമ്പോള്‍ കണ്ടെത്തുമെന്ന് പ്രതിഭാഗത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തതിന് പിന്നില്‍!
ഫോണിലെ വിവരം മായ്ച്ച് കളഞ്ഞത് അന്വേഷണ സംഘം പിന്നീട് ഫോറന്‍സിക് പരിശോധന നടത്തുമ്പോള്‍ കണ്ടെത്തുമെന്ന് പ്രതിഭാഗത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തതിന് പിന്നില്‍!
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തെത്തിയിരുന്നു. മൂബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകള്‍ നശിപ്പിച്ചതെന്നാണ് വിവരം. ഇതിന് പിന്നാലെ ഫോണിലെ വിവരങ്ങള്‍ നീക്കിയ മുംബൈയിലെ ലാബ് ഉടമയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയെന്നാണ് ലഭ്യമായ വിവരം.
നാല് ഫോണുകളിലെയും ചില വിവരങ്ങള്‍ നീക്കം ചെയ്തതായി ലാബുടമ യോഗേന്ദ്ര യാദവ് മൊഴി നല്കി. ഒരു ഫോണിന് 75000 രൂപ ദിലീപില്‍ നിന്നും താന്‍ വാങ്ങിയെന്നും ഇയാള്‍ വെളിപ്പെടുത്തി. അതേസമയം ഈ ഫോണുകളിലെ നീക്കം ചെയ്ത വിവരങ്ങള്‍ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സൈബര്‍ ഫോറന്‍സിക് സ്ഥാപനത്തില്‍ വെച്ചാണ് ഫോണ്‍ വിവരങ്ങള്‍ മായ്ച്ചത്.
തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ അടങ്ങുന്ന അഞ്ചംഗ സംഘം മുംബൈയിലെ ഈ സ്വകാര്യ ലാബ് സന്ദര്‍ശിച്ച തെളിവുകളും ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഇവരുടെ ദൃശ്യങ്ങളും യാത്രാ രേഖകളും അടക്കമുള്ള തെളിവുകള്‍ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിന്റെ അഭിഭാഷകര്‍ക്ക് ലാബ് പരിചയപ്പെടുത്തിക്കൊടുത്ത വിന്‍സെന്റ് ചൊവ്വല്ലൂറിനെയും ചോദ്യം ചെയ്യും. ജനുവരി 31 ന് ദിലീപിന്റെ ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
എന്നാല്‍ ജനുവരി 29 ന് ദിലീപിന്റെ സംഘം മുംബൈയിലെത്തി. വിവരങ്ങള്‍ മായ്ച്ച് കളഞ്ഞ് 31 ന് ഫോണുകള്‍ തിരികെ കൈമാറി. രണ്ട് ദിവസം മുംബൈയില്‍ തങ്ങിയ സംഘം ഫോണിലെ ഡാറ്റകള്‍ ഹാര്‍ഡ് ഡിസ്കിലേക്ക് കോപ്പി ചെയ്ത് ഓരോ ഫയലും പരിശോധിച്ച ശേഷമാണ് തിരിമറി നടത്തിയത്. ഫോണിലെ വിവരം മായ്ച്ച് കളഞ്ഞത് അന്വേഷണ സംഘം പിന്നീട് ഫോറന്‍സിക് പരിശോധന നടത്തുമ്പോള്‍ കണ്ടെത്തുമെന്ന് പ്രതിഭാഗത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തത് കുറ്റകൃത്യത്തിലെ നേരിട്ടുള്ള തെളിവുകള്‍ ഫോണിലുണ്ടായിരുന്നതിനാലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
പ്രതികളുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത് ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ് ടൂള്‍ ഉപയോഗിച്ചാണ്. ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ ”യുഫെഡ്” എന്ന ടൂളാണ് ഇതിനുപയോഗിക്കുന്നത്. അടുത്തിടെയാണു ഫോറന്‍സിക് വിഭാഗത്തിന് ഇതു ലഭ്യമായത്. നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറിയ വിവരങ്ങളും വീണ്ടെടുക്കാം. ചൈനീസ് നിര്‍മിത ചിപ്സെറ്റുകളും പരിശോധിക്കാന്‍ ഈ ടൂളിനാകും.
പാസ് വേര്‍ഡ് തുറക്കല്‍, ഡീകോഡിങ്, വിശകലനം, റിപ്പോര്‍ട്ടിങ്, ലൊക്കേഷന്‍ ഹാക്കിങ് തുടങ്ങിയവയും സാധ്യമാകും. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഈ ഹാക്കിങ് സംവിധാനം ഫോറന്‍സിക് പരിശോധനയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ഫോണിലോ ആപ്പുകളിലോ സൂക്ഷിച്ച വ്യക്തിഗതവിവരങ്ങളും കണ്ടെത്താം. ഏഴ് ഫോണുകള്‍ ദിലീപ് ഉപയോഗിച്ചതില്‍ ആറെണ്ണമേ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുള്ളൂ. ഒരു ഫോണ്‍ കേടായതിനാല്‍ അഞ്ചുമാസം മുമ്പ് മാറ്റിയെന്നാണു ദിലീപിന്റെ വാദം.
എന്നാല്‍, 2017-ല്‍ ദിലീപ് ജയില്‍മോചിതനായശേഷം, അടുത്തിടെ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വരുന്നതുവരെ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മറ്റ് ഫോണുകള്‍ മുംബൈയില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നും ദിലീപ് പറഞ്ഞിരുന്നു. പോലീസ് കൃത്രിമത്വം കാട്ടുന്നതിനു മുമ്പ് മൊബൈല്‍ ഡേറ്റ പരിശോധിക്കാനാണിതെന്നാണു വാദം. സ്വകാര്യപരിശോധന നടത്തിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിവരങ്ങള്‍ നശിപ്പിക്കാനാണു ഫോണുകള്‍ കൊണ്ടുപോയതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...