ഗ്ലാമറസ് വേഷം ചെയ്യുന്നവരൊന്നും വേലക്കാരിയുടെ വേഷം ചെയ്യില്ല, ദളിത് സ്ത്രീയായി എത്തിയ ആ കഥാപാത്രം തന്നില്‍ വന്നത് തന്റെ നിറം കാരണമാകാം; തുറന്ന് പറഞ്ഞ് രോഹിണി
ഗ്ലാമറസ് വേഷം ചെയ്യുന്നവരൊന്നും വേലക്കാരിയുടെ വേഷം ചെയ്യില്ല, ദളിത് സ്ത്രീയായി എത്തിയ ആ കഥാപാത്രം തന്നില്‍ വന്നത് തന്റെ നിറം കാരണമാകാം; തുറന്ന് പറഞ്ഞ് രോഹിണി
ഗ്ലാമറസ് വേഷം ചെയ്യുന്നവരൊന്നും വേലക്കാരിയുടെ വേഷം ചെയ്യില്ല, ദളിത് സ്ത്രീയായി എത്തിയ ആ കഥാപാത്രം തന്നില്‍ വന്നത് തന്റെ നിറം കാരണമാകാം; തുറന്ന് പറഞ്ഞ് രോഹിണി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രോഹിണി. ഇപ്പോഴിതാ ഏതുതരം വേഷങ്ങള്‍ക്കായും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പറയുകയാണ് രോഹിണി. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ തന്റെ കഥാപാത്രം എത്രമാത്രം സ്വാധീനമുണ്ടാക്കുന്നു എന്ന് മാത്രമാണ് നോക്കാറുള്ളത് എന്നും രോഹിണി പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് പ്രചോദനമായിട്ടുള്ളത് നെടുമുടി വേണുച്ചേട്ടനും ഗോപി ചേട്ടനും രഘുവരനുമാണ്. കഥാപാത്രം വലുതായാലും ചെറുതായാലും അവരെല്ലാം അതില്‍ തിളങ്ങും. താന്‍ എന്റെ ഹൃദയം പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഗ്ലാമറസ് വേഷം ചെയ്യുന്നവരൊന്നും വേലക്കാരിയുടെ വേഷം ചെയ്യില്ല.
ഏത് വേഷം ചെയ്യുന്നതിനും തനിക്ക് പ്രശ്നമില്ല. ചില സിനിമയില്‍ താന്‍ ദളിത് സ്ത്രീയായി അഭിനയിച്ചു. ആ കഥാപാത്രം തന്നില്‍ വന്നതിന് തന്റെ നിറം കൂടി കാരണമാകാം. കഥാപാത്രത്തിലൂടെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നത് വലിയ അഭിമാനമുള്ള കാര്യമാണ്.
ഏതുതരം വേഷങ്ങള്‍ക്കായും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകര്‍ക്ക് നല്‍കിയിട്ടുണ്ട്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം താന്‍ ഒരിക്കലും നഷ്ടപ്പെടുത്തില്ല എന്നാണ് രോഹിണി പറയുന്നത്.
ജിയോ ബേബി സംവിധാനം ചെയ്ത ആന്തോളജിയായ ഫ്രീഡം ഫൈറ്റിലെ ഓള്‍ഡ് ഏജ് ഹോം എന്ന ചിത്രത്തിലെ ധനു എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കവേയായിരുന്നു രോഹിണി ഇക്കാര്യം പറഞ്ഞത്. ചിത്രത്തില്‍ ഓള്‍ഡ് ഏജ് ഹോമില്‍ ഉപേക്ഷിക്കപ്പെടുന്ന ധനു എന്ന കഥാപാത്രത്തെയാണ് രോഹിണി അവതരിപ്പിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...