
Social Media
താടി നീട്ടി വളർത്തി വേറിട്ട ലുക്കിൽ അജിത്ത്, ശാലിനിക്കും മക്കൾക്കുമൊപ്പം നടൻ; കുടുംബം ചിത്രം വൈറൽ
താടി നീട്ടി വളർത്തി വേറിട്ട ലുക്കിൽ അജിത്ത്, ശാലിനിക്കും മക്കൾക്കുമൊപ്പം നടൻ; കുടുംബം ചിത്രം വൈറൽ

നടൻ അജിത്തിന്റെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള അജിത്തിന്റെ ഫൊട്ടോയാണ് പുറത്തുവന്നിട്ടുള്ളത്.
ഇന്നലെ അജിത്തിന്റെ മകൻ ആദ്വിക്കിന്റെ ബെർത്ത്ഡേ ആയിരുന്നു. കുടുംബാംഗങ്ങളെല്ലാം ചേർത്ത് ആദ്വിക്കിന്റെ 7-ാം ജന്മദിനം ആഘോഷമാക്കിയിരുന്നു. ഇതിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം അജിത്തിന്റെ കുടുംബ ചിത്രമാണ്. ശാലിനിക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ പുഞ്ചിരിക്കുന്ന അജിത്തിന്റെ ഫൊട്ടോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായത്.
താടി നീട്ടി വളർത്തിയ അജിത്തിനെയാണ് ഫൊട്ടോയിൽ കാണാനാവുക. തന്റെ അടുത്ത ചിത്രത്തിനായാണ് അജിത്തിന്റെ ഈ രൂപമാറ്റമെന്നാണ് റിപ്പോർട്ടുകൾ.
‘വലിമൈ’ ആണ് അജിത്തിന്റെ തിയേറ്ററുകളിൽ എത്തിയ പുതിയ സിനിമ. എച്ച്.വിനോദ് ആയിരുന്നു സംവിധായകൻ. വലിമൈ’ ബോക്സോഫിസിൽ ഹിറ്റായതിന്റെ സന്തോഷത്തിലാണ് അജിത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...