
News
കൊച്ചിയിലെ പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം… ടാറ്റൂ ആർട്ടിസ്റ്റിനെ തേടിയെത്തിയതിൽ സിനിമാതാരങ്ങളും
കൊച്ചിയിലെ പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം… ടാറ്റൂ ആർട്ടിസ്റ്റിനെ തേടിയെത്തിയതിൽ സിനിമാതാരങ്ങളും

കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നതിന് പിന്നാലെ നിരവധി പേർ സമാന അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ടാറ്റൂ ചെയ്യുന്നതിനിടെ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയായ യുവതി ആരോപിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ യുവതി പങ്കുവച്ച അനുഭവത്തിന് പിന്നാലെയാണ് നിരവധി സ്ത്രീകൾ സമാന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
യുവതിയുടെ പരാതി ഇങ്ങനെ;
‘ചിറകുകളോടു കൂടിയ വജൈനയുടെ ടാറ്റൂവാണ് താൻ ചെയ്യാനിരുന്നത്. ടാറ്റൂവിന്റെ അർത്ഥം ചോദിക്കുകയും തന്റെ പ്രായം ചോദിക്കുകയും ചെയ്തുവെന്ന് കുറിപ്പിലുണ്ട്. പിന്നീട് സംസാരം ലൈംഗികച്ചുവയുള്ളതായി മാറി. സെക്സ് ഇഷ്ടപ്പെടുന്നതു കൊണ്ടോണോ ഈ ടാറ്റൂ തിരഞ്ഞെടുത്തത്, വിർജിനാണോ തുടങ്ങിയ ചോദ്യങ്ങളെല്ലാം ചോദിച്ചു. പീരിയഡ്സിലാണോയെന്നും ആരാഞ്ഞു.
“പിന്നീട് പാന്റ്സ് ഉൾപ്പെടെ ബലം പ്രയോഗിച്ച് നീക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു. രക്തം പൊടിഞ്ഞപ്പോൾ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ചുകളഞ്ഞ ശേഷം അതിക്രമം തുടർന്നവെന്നും പരാതിയിൽ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ രണ്ട് വർഷം മുമ്പ് 20 വയസുകാരിക്കുണ്ടായ അനുഭവവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. ആദ്യമായി ടാറ്റു ചെയ്യാനെത്തിയ അനുഭവമാണ് യുവതി തുറന്നുപറഞ്ഞത്. ‘വാരിയെല്ലിന്റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് എത്തിയത്. എന്നോട് ബ്രാ ഊരാൻ ആവശ്യപ്പെട്ടു. പക്ഷെ ശരീരം മറയ്ക്കാൻ മറ്റു വസ്ത്രങ്ങളൊന്നും നൽകിയില്ല.ആദ്യമായി ടാറ്റു ചെയ്യുന്നതുകൊണ്ടുതന്നെ ഇങ്ങനെയാണ് ചെയ്യുന്നത് എന്നാണ് ഞാൻ കരുതിയത്. എന്നാൽ കുറച്ചുസമയത്തിന് ശേഷം എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.
എന്റെ മാറിടത്തിൽ അയാൾ സ്പർശിച്ചു. കൂടുതൽ ആളുകളുടെ അനുഭവം വായിക്കുമ്പോൾ ഇങ്ങനെയാണ് അയാൾ പലരോടും പെരുമാറിയിരുന്നതെന്ന് മനസിലാകുന്നു’, എന്നും യുവതി കുറിക്കുകയുണ്ടായി. അതേസമയം, സെലിബ്രിറ്റീസിന്റെയെല്ലാം പ്രിയ ഇടമായിരുന്നു സുജീഷിന്റെ സ്റ്റുഡിയോ. നിമിഷ സജയൻ, മെറീന മൈക്കിൾ, അമൃത സുരേഷ്, വിദ്യ വിനുമോഹൻ, സച്ചിൻ വാര്യർ, ബിജിപാൽ തുടങ്ങിയവരെല്ലാം ഇവിടെ നിന്നാണ് ടാറ്റൂ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. സെലിബ്രിറ്റികൾക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...