അതൊക്കെ ആലോചിച്ചപ്പോൾ കല്യാണമെന്നത് കൺഫ്യൂഷനുണ്ടാക്കിയിരുന്നു ; ചില സഹ പ്രവർത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്; ശരിക്കുപറഞ്ഞാൽ വിവാഹത്തെ കുറിച്ച് മനസ്സിൽ പേടിയുണ്ടായിരുന്നു തുറന്ന് പറഞ്ഞ് നവ്യ നായർ !
അതൊക്കെ ആലോചിച്ചപ്പോൾ കല്യാണമെന്നത് കൺഫ്യൂഷനുണ്ടാക്കിയിരുന്നു ; ചില സഹ പ്രവർത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്; ശരിക്കുപറഞ്ഞാൽ വിവാഹത്തെ കുറിച്ച് മനസ്സിൽ പേടിയുണ്ടായിരുന്നു തുറന്ന് പറഞ്ഞ് നവ്യ നായർ !
അതൊക്കെ ആലോചിച്ചപ്പോൾ കല്യാണമെന്നത് കൺഫ്യൂഷനുണ്ടാക്കിയിരുന്നു ; ചില സഹ പ്രവർത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്; ശരിക്കുപറഞ്ഞാൽ വിവാഹത്തെ കുറിച്ച് മനസ്സിൽ പേടിയുണ്ടായിരുന്നു തുറന്ന് പറഞ്ഞ് നവ്യ നായർ !
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും, പണ്ടിപ്പടയും പട്ടണത്തില്‍ സുന്ദരനുമെല്ലാം ഇന്നും മിനിസ്ക്രീനില്‍ കാഴ്ചക്കാരെ നേടുന്നുണ്ട്. മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന മടങ്ങി വരവായിരുന്നു നവ്യയുടേത്. സിനിമയില്‍ നിന്ന് വിട്ടുനിന്നുവെങ്കിലും ആരാധകരുമായി നല്ല ബന്ധമായിരുന്നു താരത്തിനുണ്ടായിരുന്നത്. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ നവ്യയുടേയും കുടുംബത്തിന്റേയും വിശേഷം ആരാഞ്ഞ് പ്രേക്ഷകര്‍ എത്താറുണ്ട്. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കുമെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
വികെപ്രകാശ് ചിത്രമായ ഒരുത്തീയിലൂടെയാണ് നടി മടങ്ങി എത്തുന്നത്. മാര്‍ച്ച് 11ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. എസ് സുരേഷ് ബാബു ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. നവ്യ നായര്‍ക്കൊപ്പം വിനായകന്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്, ചാലി പാല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിത മടങ്ങി വരവിനെ കുറിച്ച് വാചാലയാവുകയാണ് നവ്യ. ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയ ഘട്ടം ഏതായിരുന്നുവെന്ന ചോദ്യത്തിന് കല്യാണം എന്ന തീരുമാനത്തിലേക്ക് എത്താന്‍ കുറച്ചു സമയമെടുത്തിട്ടുണ്ടെന്നായിരുന്നു നവ്യയുടെ മറുപടി. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. കരിയറില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു വിവാഹിതയാവുന്നത്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ…”കരിയര്‍ വിട്ടിട്ട് പോവണോ എന്ന് ചിന്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. അതൊക്കെ ആലോചിച്ചപ്പോള്‍ കല്യാണമെന്നത് കണ്‍ഫ്യൂഷനുണ്ടാക്കിയിരുന്നു. ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. ശരിക്കുപറഞ്ഞാല്‍ വിവാഹത്തെ കുറിച്ച് മനസ്സില്‍ പേടിയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊക്കെ എന്തെങ്കിലും പ്രശ്നം വന്നാല്‍ അത് വലിയ വാര്‍ത്തയുമാകും. അത് ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഘട്ടമായിരുന്നു’, നവ്യ പറയുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...