സിനിമാ നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അനുപമ ചോപ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് വിവേക് അഗ്നിഹോത്രി. തന്റെ പുതിയ ചിത്രമായ ‘ദി കാശ്മീര്‍ ഫ്ളൈസി’നെ തകര്‍ക്കാനാണ് അനുപമ ചോപ്രയും ഫിലിം കമ്പാനിയനും ശ്രമിക്കുന്നത് എന്നാണ് വിവേകിന്റെ ആരോപണം. ട്വിറ്ററിലൂടെയായിരുന്നു വിവേകിന്റെ പ്രതികരണം.
അനുപമയെ ബോളിവുഡിലെ ശൂര്‍പ്പണഖയാണ് വിവേക് അഗ്നിഹോത്രി വിശേഷിപ്പിച്ചത്. പ്രിയപ്പെട്ട അനുപമ ചോപ്ര, ബോളിവുഡിന്റെ ശൂര്‍പ്പണഖ. നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ പരസ്യമായി ദ കാശ്മീര്‍ ഫ്ളൈസിനെ തകര്‍ക്കൂ. പിറകില്‍ നിന്നുകൊണ്ട് കളിക്കുന്ന നിലവാരമില്ലാത്ത പ്രവൃത്തി അവസാനിപ്പിക്കുക.
കാശ്മീര്‍ പണ്ഡിറ്റായിരുന്നിട്ട് കൂടി കാശ്മീരി പണ്ഡിറ്റുകളെ പിറകില്‍ നിന്ന് കുത്തിയ നിര്‍മാതാവ് വിധു വിനോദ് ചോപ്രയുടെ ഭാര്യയാണെന്നുള്ള യോഗ്യത മാത്രമാണ് നിങ്ങള്‍ക്കുള്ളത് എന്നും വിവേക് അഗ്നിഹോത്രി കുറിച്ചു.
ദ കാശ്മീര്‍ ഫ്ളൈസിന്റെ ട്രെയ്ലര് പുറത്ത് വന്നതിന് പിന്നാലെ താനും കുടുംബവും ഭീഷണി നേരിടുകയാണെന്ന് വിവേക് അഗ്നിഹോത്രി കൂട്ടിച്ചേര്‍ത്തു. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാര്‍ച്ചില്‍ പുറത്തിറങ്ങും.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...