News
വലിമൈയുടെ വിജയാഘോഷത്തിനിടെ ബോണി കപൂറിന്റെ കാറില്‍ പാലഭിഷേകവും തൈര് അഭിഷേകവും നടത്തി ‘തല’ ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
വലിമൈയുടെ വിജയാഘോഷത്തിനിടെ ബോണി കപൂറിന്റെ കാറില്‍ പാലഭിഷേകവും തൈര് അഭിഷേകവും നടത്തി ‘തല’ ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കഴിഞ്ഞ ദിവസമായിരുന്നു അജിത് ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ഈ ചിത്രത്തിന്റെ വിജയം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന് ആദ്യ ദിനം കിട്ടിയ കളക്ഷന്‍ വച്ച് ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമിഴ് ചിത്രമായി വലിമൈ മാറിയിട്ടുണ്ട്.
ആദ്യദിനം 25 കോടി രൂപയാണ് ഇന്ത്യയൊട്ടാകെ വലിമൈയുടെ കളക്ഷന്‍. 2019ല്‍ നേര്‍കൊണ്ട പാര്‍വൈയ്ക്ക് ശേഷം ഏതാണ്ട് രണ്ടര വര്‍ഷത്തിന് ശേഷമാണ് വലിമൈയുമായി അജിത്ത് എത്തുന്നത്. നേര്‍കൊണ്ട പാര്‍വൈയുടെ സംവിധായകന്‍ എച്ച്.വിനോദ് തന്നെയാണ് വലിമൈയുടെയും സംവിധായകന്‍.
പുതിയ ചിത്രത്തിന്റെ ആഘോഷത്തിനിടെ നിര്‍മ്മാതാവായ ബോണി കപൂറിന്റെ കാറില്‍ ആവേശത്തോടെ പാലഭിഷേകവും തൈര് അഭിഷേകവും നടത്തിയിരിക്കുകയാണ് ‘തല’ ആരാധകര്‍. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ബോളിവുഡിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ ബോണി പ്രശസ്ത ചലച്ചിത്രതാരം ശ്രീദേവിയുടെ ഭര്‍ത്താവാണ്.
ആരാധകരുടെ അജിത്തിനോടുളള സ്നേഹം അക്ഷരാര്‍ത്ഥത്തില്‍ ബോണി കപൂറിനെ അത്ഭുതപ്പെടുത്തി. ‘ജോലിയോട് വളരെയധികം ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും വിനയവും എളിമയുമുളള നടനാണ് അജിത്ത്.
ചിത്രത്തിന്റെ പ്രി-പ്രൊഡക്ഷന്‍ ഘട്ടംമുതല്‍ നല്ല പിന്തുണയാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.’ ബോണി കപൂര്‍ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനായ എച്ച്.വിനോത് വളരെയധികം പെര്‍ഫെക്ഷനിസ്റ്റ് ആണെന്നും കൊവിഡ് കാലത്ത് വളരെയധികം നന്നായി ക്രൂ സഹകരിച്ചെന്നും ബോണി കപൂര്‍ പറഞ്ഞു.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)