
Malayalam
നോട്ട് ബുക്കിലെ ശ്രീദേവിയെ ഓര്‍മ്മയുണ്ടോ…!?; മരിയ റോയിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്!
നോട്ട് ബുക്കിലെ ശ്രീദേവിയെ ഓര്‍മ്മയുണ്ടോ…!?; മരിയ റോയിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്!
Published on

റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു നോട്ട്ബുക്ക്. റോമ, പാര്‍വതി, മരിയ റോയ് എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചത്. നോട്ട്ബുക്കില്‍ ശ്രീദേവി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് മരിയ റോയ് അവതരിപ്പിച്ചത്.
മരിയ റോയിയുടെ ജീവിതത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് അധികമൊന്നും അറിയില്ല. കാരണം മരിയ റോയ് സിനിമയില്‍ അത്ര സജീവമല്ല. കോട്ടയം സ്വദേശിനിയാണ് മരിയ റോയ്. നോട്ട്ബുക്കില്‍ അഭിനയിക്കുമ്ബോള്‍ മരിയയ്ക്ക് 19 വയസ്സായിരുന്നു പ്രായം. മരിയയുടെ ആദ്യ സിനിമയായിരുന്നു നോട്ട്ബുക്ക്.
പ്രശസ്ത വനിത ക്ഷേമ പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മരിയ. ലോക പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി മറിയയുടെ പിതാവിന്റെ സഹോദരിയാണ്. കുട്ടിക്കാലം മുതലേ ഡാന്‍സില്‍ അതീവ താല്പര്യമുള്ള വ്യക്തിയായിരുന്നു മരിയ. നൃത്തം പഠിക്കുകയും ചെയ്തിട്ടുണ്ട്.
ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പൊലീസ് എന്നീ സിനിമകളിലാണ് മരിയ പിന്നീട് അഭിനയിച്ചിരിക്കുന്നത്. 2015 ല്‍ ബിസിനസുകാരനായ സ്മിത്തിനെ മരിയ വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയരംഗത്തു നിന്ന് മരിയ പൂര്‍ണമായി ബ്രേക്ക് എടുത്തു. ഇപ്പോള്‍ നൃത്തവിദ്യാലയവും കുടുംബജീവിതവുമായി സന്തോഷത്തോടെ മുന്നോടു പോകുകയാണ് താരം.
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...
ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി...
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...