Connect with us

അവധിക്കാലം വര്‍ക്കല ബീച്ചില്‍ ആഘോഷമാക്കി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

അവധിക്കാലം വര്‍ക്കല ബീച്ചില്‍ ആഘോഷമാക്കി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

അവധിക്കാലം വര്‍ക്കല ബീച്ചില്‍ ആഘോഷമാക്കി അമല പോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അമല പോള്‍. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും തമിഴ് തെലുങ്ക് സിനിമകളില്‍ ആണ് താരം ഇപ്പോള്‍ സജീവം. തമിഴിലും തെലുങ്കിലും നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തിളങ്ങി നില്‍ക്കുകയാണ് അമല പോള്‍.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളൊക്കെ പങ്കുവയ്ക്കുന്ന അമല ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അവധിക്കാലം വര്‍ക്കല ബീച്ചില്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് അമല ഇപ്പോള്‍ പങ്കുവച്ചത്.

അതേസമയം ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അമല വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതിരന്‍ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ ദി ടീച്ചര്‍ ”എന്ന സിനിമയിലൂടെയാണ് താരം വീണ്ടും മലയത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

More in Malayalam

Trending

Recent

To Top