നിരവധി ആരാധകരുള്ള താരമാണ് മൃണാല്‍ ഠാക്കൂര്‍. എന്നാല്‍ മൃണാലിനെതിരെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നടക്കാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ വന്ന മോശം കമന്റുകള്‍ക്ക് മൃണാല്‍ നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം കിക്ക് ബോക്സിംഗ് ചെയ്യുന്ന തന്റെ വീഡിയോ മൃണാല്‍ പങ്കുവച്ചിരുന്നു.
തമന്ന, ശോഭിത ധൂലിപാല, മഹിമ മക്വാന തുടങ്ങിയ താരങ്ങള്‍ മൃണാലിന്റെ വീഡിയോയ്ക്ക് പ്രശംസയുമായി എത്തിയിട്ടുണ്ട്. എന്നാല്‍ ചിലര്‍ താരത്തിന്റെ ശരീരത്തെക്കുറിച്ചും അശ്ലീല പരാമര്‍ശവുമായി എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.
‘താഴ് ഭാഗത്തെ തടി കുറയ്ക്കു, നാച്ച്വറല്‍ ലുക്കാണ് നല്ലത്” എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ തന്നെ മറുപടിയുമായി മൃണാല്‍ എത്തി. ചിലര്‍ അതിന് കാശ് കൊടുക്കും. ചിലര്‍ക്ക് നാച്ച്വറലായി ലഭിക്കും. നമ്മളത് പ്രദര്‍ശിപ്പിക്കുകയാണ് വേണ്ടത്. നിങ്ങള്‍ നിങ്ങളുടേതും പ്രദര്‍ശിപ്പിക്കൂ എന്നായിരുന്നു മൃണാലിന്റെ മറുപടി.
ഈ കമന്റ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും മൃണാല്‍ പങ്കുവച്ചിട്ടുണ്ട്. ‘ഫിറ്റായിരിക്കാന്‍ ഞാന്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? എന്റെ ശരീരപ്രകൃതമാണത്. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് എനിക്ക് പ്രദര്‍ശിപ്പിക്കുക മാത്രമാണ് ചെയ്യാനുള്ളത്” എന്നായിരുന്നു മൃണാലിന്റെ പ്രതികരണം.
പിന്‍വശം കലം പോലെയുണ്ട് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഈ കമന്റിനും മൃണാല്‍ മറുപടി നല്‍കുന്നുണ്ട്. അശ്ലീല കമന്റിനോട് നിയന്ത്രണം വിടാതെയായിരുന്നു മൃണാലിന്റെ പ്രതികരണം. നന്ദി സഹോദരാ എന്നാണ് മൃണാല്‍ മറുപടിയായി കുറിച്ചത്.
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...