സാന്ത്വനം വീട്ടിലുള്ളവരുടെ മനസ്സ് വിഷമിപ്പിച്ചതിന് മാപ്പ് ഒക്കെ പറഞ്ഞു അതിന് ഒരു പ്രായശ്ചിത്തം പോലെ സാന്ത്വനത്തിൽ ഉള്ളവർക്ക് മുഴുവൻ ഫുഡ് ഉണ്ടാക്കി കൊടുക്കാം എന്നൊക്കെ പറഞ്ഞ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാം . കൂടെ അപ്പുവിന്റെ വക തള്ളുമുണ്ടായിരുന്നു .ഇനി ദേവിയെ ഏട്ടത്തി റസ്റ്റ് എടുത്തോ ? അപ്പച്ചി എല്ലാം നോക്കിക്കോളും ,അപ്പച്ചി നല്ല കുക്കാണ് , അപ്പച്ചി അങ്ങനെയാണ് , എങ്ങനെയാണ് എന്നൊക്കെ പറഞ്ഞു തള്ളി തള്ളി മറിച്ചത് നമ്മൾ കണ്ടതാണ് .
എന്തായാലും ഇന്നത്തെ എപ്പിസോഡിൽ അറിയാം പാചക റാണി അപ്പച്ചിയുടെ പാചകം കൊള്ളാമോ അതോ വെറും വാചകം അന്നോ എന്നൊക്കെ. സാന്ത്വനത്തിൽ ഉള്ളവർക്ക് മുഴുവൻ ഫുഡ് ഉണ്ടാകുക അത്ര എളുപ്പം അല്ല . കൂട്ടുകുടുംബാണ് അപ്പച്ചി സാന്ത്വനം വീട്ടിലുള്ളവരെ എല്ലാം പട്ടിണിക്ക് ഇടുമോ എന്നൊക്കെ കാത്തിരുന്നു കാണാം. അപ്പച്ചി എല്ലാ പണിയും ഏറ്റെടുത്തെങ്കിലും പക്ഷെ അതൊക്കെ വെറും പറച്ചില് മാത്രമായി പോയി.
ഉറക്കം ഉണരുന്ന അപ്പു പിന്നെയും അപ്പച്ചി ഞീല പണിയും തീർത്തിട്ടുണ്ടാകും. ദോശയും ചമ്മന്തിയും മാത്രമല്ല ചിക്കൻ കറി വേറെ ഉണ്ടാക്കിട്ടുണ്ടാകും എന്നൊക്കെ ഹരിയോട് പറയുന്നുണ്ട് . ഉണ്ട് … ഉണ്ട് . കൈയും കഴുകി ഇരുന്നാൽ മതി …
എന്തൊക്കയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും എന്നിട്ട് ഇപ്പോൾ വെട്ടിയിട്ട വാഴത്തണ്ടു മാതിരി കിടക്കണ കിടപ്പ് കണ്ടോ നമ്മുടെ ലെച്ചു അപ്പച്ചി . എന്തായാലും അപ്പുവിന്റെ തള്ള ഒരു ഒന്നുഒന്നര തള്ള തന്നെയായിരുന്നു.
കണ്ണനെ വഴിയാധാരമാക്കി ആ മുറി കൈയടക്കിയിരുന്നല്ലോ . ആ മുറിയിൽ കിടന്നു അപ്പച്ചി നല്ല സുഖം ആയി ഉറങ്ങി പോയിട്ടുണ്ട് . പാചകം ഒക്കെ ഏറ്റെടുത്തത് പാവം മറന്നു പോയി..
എന്തായാലും അപ്പച്ചി കാരണം ഇപ്പൊ എല്ലവരുടെയും മുൻപിൽ അപ്പു ഇപ്പോൾ അക്കെ ചമ്മി നിൽക്കുകയാണ് അപ്പുവിന് അപ്പച്ചിയുടെ സ്വഭാവം അറിയില്ല എന്ന് മനസിലായി.. ഒന്നും അറിയാതെ , ഇത്രയും ബിൽഡ് അപ്പ് വേണമായിരുന്നോ. ഇനി അപ്പച്ചിക്കും , അനന്തരവൾക്കും തലയിൽ തോർത്തിട്ടു നടക്കാം.
അപ്പുവിന്റെ ഡാഡി പുരാണത്തിന് ശേഷം അപ്പച്ചി പുരാണം ലേശം ചീറ്റി പോയി അപ്പു മോളെ. അപ്പച്ചിയുടെ പത്തി ഇന്ന് എല്ലാരും കൂടി താഴ്ത്തും. ഇതിന്റെ പേരിൽ അപ്പച്ചിയുടെ ഹൈപ്പർ തള്ളിനെ എല്ലാവരും കൂടെ ട്രോളുന്നുണ്ട്
പിന്നെ ഇന്ന് സാവിത്രി അമ്മായിയുടെ ചെക്കപ്പിന്റെ ദിവസമാണ് . കൃത്യം സമയത് തന്നെ ജയന്തി എത്തും . സാവിത്രിയോട് ഓരോന്ന് പറഞ്ഞ കൊടുത്ത അമ്മായിക്ക് ശിവനോടുള്ള ദേഷ്യം കൂട്ടും. സാവിത്രിയുടെ കാര്യത്തിൽ അഞ്ജുവിനേക്കാൾ സ്നേഹവും താല്പര്യം തനിക്കാണ് എന്ന് കാണിക്കാൻ പിന്നെ സാവിത്രിയുടെ അസുഖ വിവരം ഇതുവരെ സാവിത്രിയേയും ജയന്തിയെയും അറിയിച്ചിട്ടില്ല ,അതുകൊണ്ടു തന്നെ അത് കണ്ടു പിടിക്കണം എന്ന് അവശയിലൂടെയാണ് ജയന്തി എത്തിയിരിക്കുന്നത് .
അഞ്ജു തന്നെ സാവിത്രി യെ ഹോസ്പ്പിറ്റലിൽ കൊണ്ടു പോകുന്നത് കാണിച്ചാൽ നല്ലതായിരിക്കും എന്തിനും ഏതിനും അഞ്ജുവിന്റെ വീട്ടിൽ ഈ ജയന്തിയുടെ കുത്തി തിരുപ്പ് കാണിച്ച് ഒന്നും രണ്ടും പറഞ്ഞ് ജയന്തിയും അഞ്ജുവും വഴക്കിടുന്നത് കാണിക്കാതെ ഈ പ്രാവശ്യമെങ്കിലും നല്ല അമ്മ-മകൾ കോബോ കാണണം എന്നിട്ട് അവരുടെ പിണക്കം മാറണം അതിലും ജയന്തിയെ കാണിച്ച് വെറുപ്പിക്കുമോ എന്ന് കണ്ടു തന്നെയറിയാം.
അശ്വിന്റെയും ശ്രുതിയുടേയുടെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് സച്ചി എത്തിയത്. ഒരു ഹോട്ടൽ തുടങ്ങാനാണ് പ്ലാൻ. പക്ഷെ സച്ചിയുടെ പ്ലാൻ...
അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും...
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...