തങ്കച്ചന്റെ കല്യാണം ഉടൻ? വിവാഹം കഴിഞ്ഞാൽ ഒരുമിച്ച് ഷോയിൽ എത്തും..തങ്കച്ചന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ.. ഒടുവിൽ ആ രഹസ്യം പരസ്യമാക്കി
തങ്കച്ചന്റെ കല്യാണം ഉടൻ? വിവാഹം കഴിഞ്ഞാൽ ഒരുമിച്ച് ഷോയിൽ എത്തും..തങ്കച്ചന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ.. ഒടുവിൽ ആ രഹസ്യം പരസ്യമാക്കി
തങ്കച്ചന്റെ കല്യാണം ഉടൻ? വിവാഹം കഴിഞ്ഞാൽ ഒരുമിച്ച് ഷോയിൽ എത്തും..തങ്കച്ചന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ.. ഒടുവിൽ ആ രഹസ്യം പരസ്യമാക്കി
സ്റ്റാര്‍ മാജിക് എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത വ്യക്തിയാണ് തങ്കച്ചന് വിതുര. ഓരോ ദിവസത്തെയും സ്റ്റാര്‍ മാജിക്കിലെ എപ്പിസോഡില്‍ തങ്കുവിന്റെ വ്യത്യസ്തങ്ങളായ പ്രകടനങ്ങള്‍ കാണാനാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. കുറച്ച് നാളുകളായി സ്റ്റാര്‍ മാജിക്കില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം.എന്തുകൊണ്ടാണ് തങ്കച്ചന് സ്റ്റാര്‍ മാജിക്കില്‍ നിന്നും പിന്മാറിയതെന്ന ചോദ്യം നിരന്തരമായി ആരാധകര്‍ ചോദിക്കുന്നതാണ്. പക്ഷെ ഇതുവരെ വ്യക്തമായ ഒരു മറുപടി ലഭിച്ചിട്ടില്ല.
ഇപ്പോള്‍ ഏഷ്യനെറ്റിലെയും മഴവില്‍ മനോരമയിലെയും ഷോകളില്‍ സജീവമാണ് തങ്കച്ചന്. കഴിഞ്ഞ ദിവസം പടം തരും പണം എന്ന എപ്പിസോഡില്‍ മത്സരാര്‍ത്ഥിയായി എത്തിയത് തങ്കച്ചനാണ്. അവതാരകന് ജഗദീഷിന്റെ ചോദ്യങ്ങളോട് പ്രതികരിക്കവെ താന്റെ കല്യാണക്കാര്യത്തെ കുറിച്ച് നടന് സംസാരിക്കുകയുണ്ടായി.
എന്തുകൊണ്ടാണ് ഇത്രയും വര്‍ഷമായി കല്യാണം കഴിക്കാതിരുന്നത് എന്നായിരുന്നു ജഗദീഷിന്െ ചോദ്യം. അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല എന്ന് തങ്കച്ചന് വ്യക്തമാക്കി. കല്യാണം കഴികാതെ നിന്ന്, നിന്ന് ഇവിടെ വരെയായി എന്നാണ് തങ്കച്ചന് പറയുന്നത്.
ഇനി കല്യാണം കഴിക്കാന്‍ തങ്കച്ചന് ആലോചിക്കുന്നുണ്ടത്രെ. കല്യാണം കഴിച്ച് കുടുംബമായി ജീവിക്കാനൊക്കെ ഇപ്പോള്‍ തോന്നുന്നുണ്ട്. പറ്റിയ ഒരു പെണ്‍കുട്ടിയെ കിട്ടിയാല്‍ ഉടന്‍ വിവാഹം ഉണ്ടാവും എന്നാണ് നടന് പറഞ്ഞത്. കല്യാണം കഴിഞ്ഞാല്‍ ഞങ്ങള്‍ ഒരുമിച്ച് പടം തരും പണം ഷോയില്‍ വരും എന്നും തങ്കു പറയുന്നു. തങ്കച്ചന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നു എന്ന് ഷോയില്‍ തങ്കച്ചനൊപ്പം എത്തിയ സുഹൃത്തുക്കള്‍ പറഞ്ഞു.
വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയ്ക്ക് വേണ്ട ക്വാളിറ്റികളെ കുറിച്ചായിരുന്നു ജഗദീഷിന്റെ അടുത്ത ചോദ്യം. കാണാന്‍ വലിയ സൗന്ദര്യം ഒന്നും വേണം എന്ന് നിര്‍ബന്ധമില്ലത്രെ. പക്ഷെ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. എനിക്ക് വിദ്യാഭ്യാസം കുറവാണ്. അതുകൊണ്ട് വിവാഹം ചെയ്യുന്ന പെണ്‍കുട്ടിയ്ക്ക് എങ്കിലും അല്പം വിദ്യാഭ്യാസം വേണം. എന്നാല്‍ മാത്രമേ ഭാവി തലമുറയ്ക്ക് അത് പകര്‍ന്ന് നല്കാന് സാധിയ്ക്കൂ എന്നാണ് തങ്കച്ചന് പറയുന്നത്.
സ്കൂള്‍ കാലഘട്ടം മുതലേ പാട്ടിലും അഭിനയത്തിലും എല്ലാം താത്പര്യമുള്ള തങ്കച്ചന് വിതുര ഗായകനായിട്ടാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് കോമഡി സ്കിറ്റുകളിലൂടെ ശ്രദ്ധ നേടി. കോമഡി സ്റ്റാര്‍സ് ആണ് തങ്കച്ചന്റെ ആഗോളതല വളര്‍ച്ചയ്ക്ക് കാരണമായത്. ഗോള്‍ഡന്‍ ജൂബിലി, കഥ തുടരുന്നു പോലുള്ള സിനിമകളിലും തങ്കച്ചന് അഭിനയിച്ചിട്ടുണ്ട്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...