Connect with us

ഡേറ്റിങ്ങിനു പോകുമ്പോഴും ഈ സദാചാര ഉപദേശം വേണ്ടായിരുന്നു; സ്വർഗ്ഗത്തിലെ കട്ടുറുമ്പായി വിനയൻ കൊലക്കേസ് ; അമ്മയറിയാതെ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!

Malayalam

ഡേറ്റിങ്ങിനു പോകുമ്പോഴും ഈ സദാചാര ഉപദേശം വേണ്ടായിരുന്നു; സ്വർഗ്ഗത്തിലെ കട്ടുറുമ്പായി വിനയൻ കൊലക്കേസ് ; അമ്മയറിയാതെ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!

ഡേറ്റിങ്ങിനു പോകുമ്പോഴും ഈ സദാചാര ഉപദേശം വേണ്ടായിരുന്നു; സ്വർഗ്ഗത്തിലെ കട്ടുറുമ്പായി വിനയൻ കൊലക്കേസ് ; അമ്മയറിയാതെ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!

ഇന്നത്തെ എപ്പിസോഡ് ആസ്വദിച്ചങ്ങനെ കണ്ടിരിക്കുമ്പോഴാണ് കട്ടുറുമ്പായിട്ട് ആ ഡി വൈ എസ് പി കടന്നു വന്നത്. ആ എന്നാലും അവർ രണ്ടും ഒന്നിച്ചു ഇറങ്ങിയല്ലോ… അതുതന്നെ കാണാൻ എന്തൊരു ഭംഗിയായിരുന്നു , ഒരു മനസുഖം ആണ് ഇഷ്ടപ്പെട്ട താരജോഡികൾ അങ്ങനെ ഒന്നിച്ചു കാണുമ്പോൾ.

ഇന്നലത്തെ സച്ചിയുടെ എൻട്രിയും അവിടെ അനുവിന്റെ മുന്നിലുണ്ടായിരുന്ന സംസാരവും അടിപൊളിയായിരുന്നു. അനു മുന്നിലേക്ക് വന്നപ്പോൾ സച്ചി കവിളിൽ അടി കിട്ടിയ പോലെ ഒന്ന് മുഖം ചായിച്ചു. അമ്പോ… സച്ചിയുടെ ആ ആക്റ്റിങ് .. ഞാൻ കരുതി അനു വീണ്ടും തല്ലിയെന്ന് .

തല്ലിയതിന്റെ ഓർമ്മയിൽ കിട്ടിയ അടിയാണെന്ന് പറയുകയേ ഇല്ല.

പിന്നെ വളരെ മര്യാദയ്ക്ക് , ” നിന്നെ എനിക്ക് ഇപ്പോഴാണ് കൊച്ചെ മനസിലായത്.” ഒപ്പം അഹങ്കാരം ഒന്നും ഇല്ലാതെ, പിന്നെ ആ തല്ലിന്റെ വേദന മാറിയിട്ടില്ല കേട്ടോ”.

പിന്നെ ഇതിനിടയിൽ, ഉദ്ദേശം ചോയിച്ചപ്പോൾ.. മൂർത്തി..”മുമ്പ് ഇവൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ ഞങ്ങൾ മാപ്പ് ചോദിക്കാൻ വന്നതാ… വെറുതെ പ്രശ്നം ഉണ്ടാക്കരുത്…”

അയ്യോ എന്തൊരു നിഷ്‌ക്കു ആയി നമ്മുടെ മൂർത്തി മാമൻ.. ഈ സീരിയസ് വിഷയം ചർച്ച ചെയ്യുമ്പോൾ ഇതുപോലെ ഒരാളെ കൂടെകൂട്ടുന്നത് വളരെ നല്ലതാണ്.

അപ്പോഴേക്കും സച്ചി ഇടഞ്ഞു ചാടി.. മാപ്പു ചോദിക്കാനോ … ഈ പീറകളോടോ…

ആ സീൻ സൂപ്പർ ആയിരുന്നു. ശേഷം അലീനയെ ഡൊമനിക് സാർ വന്നു കണ്ട് സംസാരിക്കുന്ന സീൻ.. അതൊരു തുടക്കമാണ്… വീണ്ടും വിനയൻ കേസ് സംസാരം ആകുമ്പോൾ അമ്പാടി തിരിച്ചു ട്രെയിനിങ് ക്യാമ്പിലേക്ക് പോകുമോ ? അതൊരു പ്രശ്നം ആകും..

ഒന്നുകിൽ നീരജ പിടികൊടുക്കണം… അല്ലെങ്കിൽ അമ്പാടി പിടികൊടുക്കും… ഈ അവസ്ഥയാണ്.. നിങ്ങൾക്ക് ഈ വിഷയത്തിൽ എന്താണ് അഭിപ്രായം. അലീന അല്ലെങ്കിൽ അമ്പാടി ആരെങ്കിലും ഒരാളെ ആണ് ഡൊമിനിക് സംശയിക്കുന്നത്. അത് അവർ അല്ല എന്ന് അറിയാത്തിടത്തോളം ഈ കേസ് ഒരു തുമ്പും കിട്ടാതെ ഇങ്ങനെ കിടക്കും…

പിന്നെ ശങ്കരൻ മാമയും അമ്പാടിയും തമ്മിലുള്ള സംസാരം.. അമ്പോ ഈ ശങ്കരൻ മാമയ്ക്ക് എഴുതിക്കൊടുക്കുന്ന ഡയലോഗും ആ സ്വരവും ആ ഒരു ക്യൂട്ട് പെരുമാറ്റം ആണ് ശങ്കരൻ മാമയുടേത്…

മാമ ഓരോ ഡയലോഗ് പറയുമ്പോൾ കൊമ്പൻ അമ്പാടി ഒരു കുറുമ്പ് കാട്ടി നോക്കും..

പക്ഷെ, ഇതിനിടയിൽ ആ ഷർട്ട് കൊള്ളില്ല എന്ന് പറഞ്ഞപ്പോൾ അമ്പാടിയുടെ ഒരു നോട്ടമുണ്ട്… കൗണ്ടർ അടിച്ചടിച്ചു അവസാനം …. അമ്പാടി പറഞ്ഞല്ലോ … എനിക്കും തോന്നി ഇത് പോരാ എന്ന്… അതൊരു കൊമടി തന്നെയാണ്..

ഇതിനിടയിൽ അലീന ടീച്ചർക്ക് നീരജ പുതിയ സാരി കൊടുത്തേ… ഈ നീരജ ഒന്നുകിൽ ഫുഡ് അല്ലെങ്കിൽ സാരി.. എന്താ അല്ലെ.. പക്ഷെ ഈ സാരി അത്ര കളർ ആയില്ല… അത് ഇന് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.. നീരജ നല്ല സൂപ്പർ റെഡ് സാരി ഉടുത്തുനിൽക്കുന്നു.. അതിനിടയിൽ അലീന ടീച്ചർക്ക് എടുത്തുകൊടുത്ത സാരി ഒരു ഗുമ്മില്ല…

പിന്നെ ഇന്ന് സാരി കളർ അല്ലെങ്കിലും ബുള്ളെറ്റ് റൈഡ് കളർ ആണ്.. ജനറൽ പ്രൊമോയിൽ പോലും കാണിക്കാത്ത സീൻ ആണ് . ശരിക്കും അമ്മയറിയാതെയുടെ ഒരു സ്പെഷ്യൽ കാര്യം ഇതിലെ ഡയലോഗ് ഡെലിവറി ആണ്. സൂപ്പർ ഡയലോഗ് ആണ്. അപ്പോൾ ഇന്നത്തെ എപ്പിസോഡ് കണ്ടേച്ചും വായോ..

about ammayariyathe

More in Malayalam

Trending

Recent

To Top