നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. എല്ലാം ഭാഗത്ത് നിന്ന് ദിലീപിന് കുരുക്ക് മുറുകിക്കൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ തെളിവുകൾ പുറത്ത്.
കേസിലെ മാപ്പ് സാക്ഷി ജിൻസനെ സ്വാധീനിക്കാൻ ദിലീപിന്റെ ഭാഗത്ത് നിന്നുള്ളവർ ശ്രമം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന തെളിവുകളാണ് റിപ്പോർട്ടർ ടിവി പുറത്തുവിട്ടത്. ജിൻസനെ സ്വാധീനിക്കാൻ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള ശ്രമം നടത്തിയത് സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നത്.
ജിൻസന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസർ എന്നയാൾ വഴി രാമൻപിള്ള നടത്തിയ ശ്രമത്തിന്റെ ഓഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദിലീപ് പറഞ്ഞിട്ടായിരിക്കും രാമൻപിള്ള തന്നെ വിളിച്ച് ജിൻസനോട് കാര്യങ്ങൾ സംസാരിക്കാൻ ആവശ്യപ്പെട്ടതെന്ന് നാസർ ഓഡിയോയിൽ പറയുന്നു.
ജിൻസൻ കൂറുമാറിയാൽ ഏറ്റവും കൂടുതൽ ഗുണകരമാവുന്നത് ദിലീപിനായിരിക്കും. ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാത്തത് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കാര്യം പുറത്താവുമെന്നതിനാലാവുമെന്നും രാമൻപിള്ളയോട് നേരിട്ട് വിളിക്കാൻ പറയെന്നും ജിൻസൻ പറയുന്നു. 25 ലക്ഷം രൂപ മിനിമം ലഭിക്കുമെന്ന് പ്രതീക്ഷയാണ് ജിൻസൻ പങ്കുവെക്കുന്നത്. അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാർഗമാണിതെന്നും നാസർ പറയുന്നു. പൾസർ സുനിയെ നമുക്ക് പിന്നീട് ഇറക്കാമെന്നും നാസർ പറയുന്നുണ്ട്. ജിൻസനെ സ്വാധീനിക്കാൻ ശ്രമിച്ചത് സംബന്ധിച്ച് കേസ് നിലനിൽക്കുന്നുണ്ട്. ക്രൈംബ്രാഞ്ചാണ് ഇക്കാര്യം അന്വേഷിക്കുന്നത്.
നടി ആക്രമണ കേസിലെ നിർണായക സാക്ഷിയാണ് ജിൻസൻ. നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന തെളിവായി ഈ സംഭാഷണങ്ങള്‍ മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്കലാഭവൻ മണി. അദ്ദേഹം മൺമറഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...