
Social Media
ഗെഹരായിയാനിലെ ഗാനം പാടി അഹാന; ‘ആത്മാവുള്ള പാട്ടെന്ന് കനിഹയുടെ കമന്റ്
ഗെഹരായിയാനിലെ ഗാനം പാടി അഹാന; ‘ആത്മാവുള്ള പാട്ടെന്ന് കനിഹയുടെ കമന്റ്
Published on

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചതിയായ നടിയാണ് അഹാന കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് എത്താറുണ്ട്. അഭിനയത്തിന് പുറമെ നല്ല നർത്തകിയും പാട്ടുകാരിയുമാണ് അഹാന.
ഇപ്പോഴിതാ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദീപിക പദുകോൺ ചിത്രം ഗെഹരായിയാനിലെ ഗാനം പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അഹാന. ‘ഗെഹരായിയാൻ’ എന്ന കവിതയെ കുറിച്ച് ചിന്തിക്കാതിരിക്കാനാവുന്നില്ല എന്ന് കുറിച്ചു കൊണ്ടാണ് ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഗാനമാണ് അഹാന പാടിയിരിക്കുന്നത്. നടി കനിഹ ഉൾപ്പടെ നിരവധിപേരാണ് അഹാനയുടെ പാട്ടിനെ അഭിനന്ദിച്ചു രംഗത്ത് വരുന്നത്. ‘ആത്മാവുള്ള പാട്ട്’ എന്നാണ് കനിഹയുടെ കമന്റ്.
ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായി പോസ്റ്റുകൾ ഇടുന്ന ആളാണ് അഹാന. അഹാനയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. സുഹൃത്തുക്കളും സഹോദരിമാരുമായുള്ള വിശേഷങ്ങളാണ് അഹാന കൂടുതാലായി പങ്കുവെക്കാറുള്ളത്. ഒപ്പം തന്റെ പുതിയ ചിത്രങ്ങളും അഹാന പങ്കുവെക്കാറുണ്ട്.
അമ്മയായ സിന്ധു കൃഷ്ണ തനിക്കൊപ്പം വർക്കൗട്ടിൽ പങ്കുചേർന്ന സന്തോഷം കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ചിരുന്നു. അമ്മയും തന്നോടൊപ്പം വർക്കൗട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ അഹാന തന്നെയാണ് ഈ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവച്ചത്.
അതേസമയം രണ്ട് സിനിമകളാണ് അഹാനയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്. ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാൻസി റാണി, പ്രശോഭ് വിജയന്റെ അടി എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...