ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ഇരുവരും ഒന്നിച്ചുള്ള രസകരമായ വിഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിനത്തെക്കുറിച്ചുള്ള ഓര്മ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍. ്ര
പണയത്തിലായിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചാണ് റിതേഷിന്റെ പോസ്റ്റ്. ജനീലയ്ക്കൊപ്പമുള്ള ആദ്യ സിനിമ തുജേ മേരി കസം എന്ന ചിത്രത്തില്‍ നിന്നുള്ള സ്റ്റില്ലിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്നാണ് ഇത് തുടങ്ങിയത്. എന്നാണ് താരം കുറിച്ചത്.
ജനീലിയയോടുള്ള പ്രണയത്തെക്കുറിച്ചും റിതേഷ് വാചാലനായി. നിന്നോട് എനിക്കുള്ളത് പ്രണയമല്ല ഭ്രാന്താണ് എന്നാണ് താരം പറയുന്നത്. ജനീലിയയ്ക്കൊപ്പമുള്ള സെല്‍ഫിയും പങ്കുവച്ചിട്ടുണ്ട്.
അതിനു പിന്നാലെ മറുപടിയുമായി ജനീലിയയും എത്തി. നിനക്കൊപ്പമുള്ള ഓരോ വര്‍ഷവും കഴിയുമ്പോള്‍ ഈ ഭ്രാന്ത് പ്രണയമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു എന്നായിരുന്ന ജനീലിയയുടെ വാക്കുകള്‍.
താരദമ്ബതികള്‍ക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് 2012 ഫെബ്രുവരി മൂന്നിനാണ് ഇരുവരും വിവാഹിതരാവുന്നത്. പത്താം വിവാഹ വാര്‍ഷികം അടുത്തിടെയാണ് ഇരുവരും ആഘോഷിച്ചത്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...