
Malayalam
“ഹൃദയത്തിന്റെ ശബ്ദം , പ്രണയത്തിന്റെ ജീവവായു” ; ഹൃദയം സിനിമയുടെ സൗണ്ട് എൻജിനീയർ വിപിൻ നായർ പറയുന്നു!
“ഹൃദയത്തിന്റെ ശബ്ദം , പ്രണയത്തിന്റെ ജീവവായു” ; ഹൃദയം സിനിമയുടെ സൗണ്ട് എൻജിനീയർ വിപിൻ നായർ പറയുന്നു!

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത വളരെ മനോഹരമായ കുഞ്ഞു ചിത്രമാണ് ഹൃദയം. സിനിമയുടെ പേരുപോലെ ഹൃദയമുള്ളൊരു സിനിമയാണ് ഇത്. ഇപ്പോഴിതാ ഹൃദയത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18നാണ് പ്രീമിയര്‍.
ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. തിയറ്ററുകളിലെത്തിയതിന്റെ 25-ാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ കുറച്ചധികം നാളുകളായി സോഷ്യൽ മീഡിയ ചർച്ചകളിൽ നിറയുന്നുണ്ട്.
അതേസമയം സിനിമയുടെ പാട്ടിനും ശബ്ദത്തിനും പ്രത്യേകതകൾ ഏറെയെന്ന് പറയുന്നവരും ഉണ്ട്.. സാധാരണ ഒരു സിനിമ ചർച്ചയാകുമ്പോൾ നായകനും നായികയുമാണ് ശ്രദ്ധ നേടുന്നത്. എന്നാൽ ഹൃദയം സിനിമയും സിനിമയുടെ ദർശന എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടതോടെ താരങ്ങൾക്കൊപ്പം സിനിമയിലെ സൗണ്ട് എഞ്ചിനീയറും ശ്രദ്ധ നേടിയിരിക്കുകയാണ്. സൗണ്ട് എഞ്ചിനീയർ വിപിൻ നായർ പിന്നണി ഗായിക സരിതാ റാമിനൊപ്പം സംസാരിക്കുന്ന വീഡിയോ യൂട്യൂബിൽ വൈറലാവുകയാണ്.
സിനിമ വിജയിച്ചപ്പോൾ പല മുൻനിര തിയറ്ററിൽ നിന്നും തന്നെ വിളിച്ചു എന്നും ടെക്നീഷ്യൻസ് വിളിക്കുന്നത് വലിയ സന്തോഷമായി എന്നും വിപിൻ നായർ പറയുന്നു . ഹൃദയത്തിലെ ശബ്ദം പിറന്നതെങ്ങനെ എന്നും വിപിൻ പറയുന്നുണ്ട്..
പൂർണ്ണമായ അഭിമുഖം കാണാം വീഡിയോയിലൂടെ….!
about hridhayam movie
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...