
Actor
എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും വിവാഹം കഴിക്കാതിരുന്നത്? ലാലു അലക്സിന്റെ മറുപടി ഞെട്ടിച്ചു!
എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും വിവാഹം കഴിക്കാതിരുന്നത്? ലാലു അലക്സിന്റെ മറുപടി ഞെട്ടിച്ചു!
Published on

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ബ്രോ ഡാഡിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ലാലു അലക്സ് അവതരിപ്പിച്ച കുര്യന് മാളിയേക്കല്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവാണ് ലാലു അലക്സ് നടത്തിയത്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും വിവാഹം കഴിക്കാത്തതെന്ന് നടന് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ലാലുവിന്റെ പ്രതികരണം.
‘എന്ത് ചോദ്യമാണ് ടോ ഉവ്വേ. ഏത് മതക്കാരോട് ചോദിച്ചാലും പറയാറില്ലേ വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചാണ് നടക്കുന്നതെന്ന്. അല്ലെങ്കില്‍ ദൈവത്തില്‍ നിശ്ചയിക്കപ്പെട്ടത് ആണെന്നാണ്. അങ്ങനെയാണ് ജീവിത പങ്കാളി വന്നു ചേരുന്നത്. കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് നടത്തിയ വിവാഹം ആണ് എന്റേത്. 1987 ലായിരുന്നു വിവാഹം. ഈ നാട് ഒക്കെ കഴിഞ്ഞ് നില്ക്കുന്ന സമയത്താണ് ഞാന്‍ ബെറ്റിയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. നാല് മക്കള്‍ എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ മൂന്നു പേരെ ഉള്ളൂ. ബെന്‍, സെന്‍, സിയ എന്നാണ് അവരുടെ പേരുകള്‍.
ഒപ്പം അഭിനയിച്ച നടിമാരില്‍ നല്ല കെമിസ്ട്രിയും കംഫര്‍ട്ടും തോന്നിയ അഭിനയത്രി എന്ന് ഒരാളെ എടുത്തു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് മികച്ച നടിമാര്‍ക്കൊപ്പം താന്‍ അഭിനയിച്ചിട്ടുണ്ട്. സുകുമാരി ചേച്ചി ഒക്കെ വലിയ പിന്തുണയും സ്നേഹവും നല്കിയവരാണ്. ചേച്ചി അടുത്തുള്ളപ്പോള്‍ നമുക്ക് ഒരു തലവേദന വന്നു എന്ന് വിചാരിക്കുക, ചേച്ചിയുടെ കയ്യില്‍ മരുന്നുണ്ടാകും. അല്ലെങ്കില്‍ കാലിന് വേദനയുണ്ടോ അതിനും വരുന്നുണ്ടാകും. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തില്‍ വണ്ടര്ഫുള് ആയിരുന്നു ചേച്ചി. ലാലു അലക്സ് കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...