Connect with us

പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങൾ കാണുന്നത്, അതിൽ ഷർട്ട് ധരിച്ചിരിക്കുന്ന ഒരാൾ ഇതിഹാസമാണ്; മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ

Actor

പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങൾ കാണുന്നത്, അതിൽ ഷർട്ട് ധരിച്ചിരിക്കുന്ന ഒരാൾ ഇതിഹാസമാണ്; മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ

പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങൾ കാണുന്നത്, അതിൽ ഷർട്ട് ധരിച്ചിരിക്കുന്ന ഒരാൾ ഇതിഹാസമാണ്; മമ്മൂട്ടിയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ യുവതാരങ്ങൾ മമ്മൂട്ടിയുടെ കടുത്ത ആരാധകരാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരങ്ങൾ എത്താറുണ്ട്.

ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. “പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങൾ കാണുന്നത്, അതിൽ ഷർട്ട് ധരിച്ചിരിക്കുന്ന ഒരാൾ ഇതിഹാസമാണ്” എന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ പോസ്റ്റ്.

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജനുവരി 14നാണ് മേപ്പടിയാൻ തിയേറ്ററുകളിൽ എത്തിയത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. ഒരു പക്കാ ഫാമിലി എന്റർടൈനറായി എത്തിയ മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക.

അതേസമയം, അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വമാണ് മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു

മൈക്കിള്‍ എന്ന കഥാപാത്രമായി മാസ് ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.

വന്‍ താരനിരയാണ് ഭീഷ്മപര്‍വ്വത്തില്‍ അണിനിരക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

More in Actor

Trending

Recent

To Top