വിഗ്നേശ് അവരുടെ കാമുകന് ആയിരിക്കാം, എന്ന് കരുതി ഒരു പൊതുവേദിയില്‍ കാണിക്കേണ്ട മര്യാദകള്‍ ഉണ്ട്; അല്ലുവിനെ അവഹേളിച്ചു; വീണ്ടും വൈറലായി നയന്‍താരയുടെ വീഡിയോ
വിഗ്നേശ് അവരുടെ കാമുകന് ആയിരിക്കാം, എന്ന് കരുതി ഒരു പൊതുവേദിയില്‍ കാണിക്കേണ്ട മര്യാദകള്‍ ഉണ്ട്; അല്ലുവിനെ അവഹേളിച്ചു; വീണ്ടും വൈറലായി നയന്‍താരയുടെ വീഡിയോ
വിഗ്നേശ് അവരുടെ കാമുകന് ആയിരിക്കാം, എന്ന് കരുതി ഒരു പൊതുവേദിയില്‍ കാണിക്കേണ്ട മര്യാദകള്‍ ഉണ്ട്; അല്ലുവിനെ അവഹേളിച്ചു; വീണ്ടും വൈറലായി നയന്‍താരയുടെ വീഡിയോ
വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ നടിയാണ് നയന്‍താര. ഇപ്പോഴിതാ വീണ്ടും നയന്‍താരയുടെ പഴയ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. അവാര്‍ഡ് വേദിയില്‍ വച്ച് അല്ലു അര്‍ജുനില്‍ നിന്നും പുരസ്കാരം വാങ്ങാതെ കാമുകനും സംവിധായകനുമായ വിഗ്നേഷ് ശിവനെ ക്ഷണിച്ചു വരുത്തിയ സംഭവമാണ് വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുന്നത്.
2016 സൈമ അവാര്‍ഡ്സിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നത്. നാനും റൗഡി എന്ന സിനിമയിലെ പ്രകടനത്തിനാണ് നയന്‍താരയ്ക്ക് അവാര്‍ഡ് ലഭിച്ചത്. പുരസ്കാരം വാങ്ങുന്നതിന് വേണ്ടി നടിയെ വേദിലേക്ക് ക്ഷണിച്ചു.
നടന് അല്ലു അര്ജുന് നയന്‍സിന് അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. ശേഷം മൈക്ക് എടുത്ത് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നടി നന്ദി പറയുകയും ഒപ്പം സംവിധായകനായ വിഗ്നേഷ് ശിവനെ പ്രത്യേകമായി എടുത്ത് പറയുകയും ചെയ്തു.
ഈ അവാര്‍ഡ് വിഗ്നേഷ് ശിവനില്‍ നിന്ന് വാങ്ങാനാണ് താന്‍ ആഗ്രഹിച്ചിരുന്നത് എന്നാണ് നയന്‍താര സൂചിപ്പിച്ചത്. ഇതോടെ വിഗ്നേഷിനെ വേദിയിലേക്ക് അവതാരകര്‍ ക്ഷണിച്ചു. അല്ലു അര്‍ജുന്റെ കെയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങി അത് നയന്‍താരയ്ക്ക് സമ്മാനിക്കുകയും ചെയ്തു.
നയന്‍താരയുടെ ആഗ്രഹത്തെ അല്ലു അര്ജുന് വളരെ സന്തോഷത്തോടെയും വിനയത്തോടെയും കൂടിയാണ് സ്വീകരിച്ചത്. സദസ്സിലുള്ളവരെല്ലാം തമാശ കേട്ട രീതിയില്‍ അതിനെ ചിരിച്ച് തള്ളിയെങ്കിലും അല്ലു അര്ജുന് ആരാധകര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല.
വിഗ്നേശ് അവരുടെ കാമുകന് ആയിരിക്കാം, എന്ന് കരുതി ഒരു പൊതുവേദിയില്‍ കാണിക്കേണ്ട മര്യാദകള്‍ ഉണ്ട് എന്നാണ് ചിലര്‍ നയന്‍താരയ്ക്ക് എതിരെ കമന്റ് ചെയ്യുന്നത്. അല്ലു അര്‍ജുന്റെ ആരാധകര്‍ ഇത് നടനോടുള്ള അവഹേളനമായി കണക്കാക്കിയപ്പോള്‍, താരം അത് തികച്ചും സ്പോര്‍ട്മാന്‍ സ്പിരിറ്റിലാണ് കണ്ടത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....