താരസംഘടനയായ ‘അമ്മ’യില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന് സ്ഫടികം ജോര്‍ജ്. അമ്മയില്‍ നിന്നും തന്നെയും തിലകന് ചേട്ടനെയും മാറ്റി നിര്‍ത്തിയ സംഭവമാണ് സിനിമയില്‍ എത്തിയിട്ട് വിഷമം തോന്നിയ സംഭവം എന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്.
സിനിമയില്‍ എത്തിയിട്ട് മുപ്പത് വര്‍ഷത്തിന്റെ അടുത്തായി. ഇത്രയും കാലത്തിന് ഇടയ്ക്ക് മോശം അനുഭവങ്ങളും വിഷമം തോന്നിയ സാഹചര്യങ്ങളും കുറവാണ്. എന്നാല്‍ അമ്മ സംഘടനയില്‍ നിന്നും രണ്ടര വര്‍ഷത്തോളം മാറ്റി നിര്‍ത്തിയതാണ് മനസിന് വിഷമം തോന്നിയത്. അമ്മയില്‍ നിന്നും ഒരു രണ്ടര വര്‍ഷം മാറ്റിനിര്‍ത്തിയ സമയമുണ്ടായിരുന്നു. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് തിലകന് ചേട്ടനെയും എന്നേയുമൊക്കെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാലും ഞാന്‍ അതത്ര സീരിയസ് ആയി എടുത്തില്ല. ആ സമയത്ത് താന്‍ ബംഗ്ലൂരുവിലായിരുന്നു.
കുട്ടികള്‍ ബംഗ്ലൂരുവില്‍ പഠിക്കുന്നതു കൊണ്ട് താനും താമസം അങ്ങോട്ട് മാറ്റി. അതുകൊണ്ട് അത്ര വലിയ ഫീലിംഗ് ഉണ്ടായില്ല. മെയിന്‍ ലൈനില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ അതിന്റേതായ വിഷമം ഉണ്ടാവും. പക്ഷേ ഇപ്പോള്‍ കുഴപ്പമില്ല. അമ്മയില്‍ മെമ്പറാണ്. പിന്നെ അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത നടനും എഴുത്തുകാരനുമായ രാജേഷ് വില്യംസ്(75) അന്തരിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ പെട്ടെന്ന് സ്ഥിതി ഗുരുതരമാകുകയും...