വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ട്കെട്ടിൽ പുറത്തിറങ്ങിയ ഹൃദയം തിയേറ്ററിൽ നിറഞ്ഞോടുകയാണ്. തന്റെ കോളേജ് ജീവിതത്തിലെ നിമിഷങ്ങളില്‍ പലതും ഹൃദയത്തിലുണ്ടെന്ന് സംവിധായകന് വിനീത് ശ്രീനിവാസന് തന്നെ വെളിപ്പെടുത്തിയിരുന്നു. ഹൃദയം പ്രിയപ്പെട്ട സിനിമയാകാനുള്ള കാരണം ഇതാണെന്നും വിനീത് വ്യക്തമാക്കിയിരന്നു.
വിനീത് പഠിച്ച കെ സി ടെക്കില്‍ തന്നെയായിരുന്നു സിനിമ ചിത്രീകരിച്ചത്. ഇപ്പോഴിതാ വിനീതിന്റെ കെ സി ടെക്ക് കോളേജ് കാലഘട്ടത്തിലെ ചിത്രം പങ്കു വച്ചിരിക്കുകയാണ് സഹപാഠിയും നടനുമായ അജു വര്‍ഗീസ്.
“ഞങ്ങളെല്ലാവരും ഇവിടെ ഉണ്ടായിരുന്നു. 2002-2006 ബാച്ച്. കെ സി ടെക്ക്” എന്ന ക്യാപ്ഷനോടു കൂടിയാണ് അജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അജുവിനേയും വിനീതിനെയും കാണാന്‍ സാധിക്കും.
ഹൃദയത്തില്‍ അജുവും ഒരു പ്രധാന കഥാപാത്രത്തില്‍ എത്തുന്നുണ്ട്.പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ കലാലയ ജീവിതം മുതൽ അയാൾ അച്ഛനാവുന്നത് വരെയുള്ള കഥയാണ് വിനീത് വളരെ ലീനിയറായി ‘ഹൃദയ’ത്തിൽ പറയുന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...