Connect with us

അപ്രതീക്ഷിതമായി അവരുടെ ഭർത്താവ് എല്ലാം ഇട്ടെറിഞ്ഞ് വീട്ടിൽ നിന്ന് പോകുമ്പോൾ അവർ അതോർത്ത് കരഞ്ഞിരിക്കുകയായിരുന്നില്ല…പകരം, ആ സന്ദർഭത്തെ അവർ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിക്കുന്നു; കുറിപ്പ് വൈറൽ

Malayalam

അപ്രതീക്ഷിതമായി അവരുടെ ഭർത്താവ് എല്ലാം ഇട്ടെറിഞ്ഞ് വീട്ടിൽ നിന്ന് പോകുമ്പോൾ അവർ അതോർത്ത് കരഞ്ഞിരിക്കുകയായിരുന്നില്ല…പകരം, ആ സന്ദർഭത്തെ അവർ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിക്കുന്നു; കുറിപ്പ് വൈറൽ

അപ്രതീക്ഷിതമായി അവരുടെ ഭർത്താവ് എല്ലാം ഇട്ടെറിഞ്ഞ് വീട്ടിൽ നിന്ന് പോകുമ്പോൾ അവർ അതോർത്ത് കരഞ്ഞിരിക്കുകയായിരുന്നില്ല…പകരം, ആ സന്ദർഭത്തെ അവർ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിക്കുന്നു; കുറിപ്പ് വൈറൽ

ബാലതാരമായിട്ടാണ് കൽപ്പന സിനിമയിൽ എത്തിയത്. ചുരിങ്ങിയ കാലം കൊണ്ട്തെന്നിന്ത്യൻ സിനിമാലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച കല്പന മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും സജീവമായിരുന്നു,

2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും നടുക്കിക്കൊണ്ട് നടി കൽപ്പനയുടെ വിയോഗ വാർത്ത പുറത്തുവന്നത്.

ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതിനിടെയായിരുന്നു മരണം. ഹോട്ടലിലെ മുറിയിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു പ്രേക്ഷകരുടെ പ്രിയനടിയുടെ മരണം.കല്‍പ്പന വിടവാങ്ങിയിട്ട് ആറ് വർഷങ്ങൾ തികയുകയാണ്.

കൽപ്പന അഭിനയിച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളിൽ ജീവിക്കുകയാണ് താരം. ഇപ്പോഴിതാ കൽപ്പനയുടെ ചരമവാർഷിക ദിനത്തിൽ നീലിമ മേനോൻ എന്ന സിനിമാസ്വാദക ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. കൽപ്പന അഭിനയിച്ച പ്രിയപ്പെട്ട കഥപാത്രത്തെ കുറിച്ചാണ് നീലിമയുടെ കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. …

കൽപനയുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം ബാംഗ്ലൂർ ഡേയ്‌സിലായിരുന്നു. കുട്ടന്റെ അമ്മയിലൂടെ കൽപ്പന തന്നിലേക്ക് ഒരു പുതിയ മുഖം അനാവരണം ചെയ്യുകയായിരുന്നു. പ്രായോഗികമായി ചിന്തിക്കുന്ന ഒരു സ്ത്രീയാണ് കുട്ടൻ്റെ അമ്മ. വിവരക്കേട് ഒട്ടും തന്നെ ഇല്ലാത്ത ഒരു സ്ത്രീ. അപ്രതീക്ഷിതമായി അവരുടെ ഭർത്താവ് എല്ലാം ഇട്ടെറിഞ്ഞ് വീട്ടിൽ നിന്ന് പോകുമ്പോൾ അവർ അതോർത്ത് കരഞ്ഞിരിക്കുകയായിരുന്നില്ല.

പകരം, ആ സന്ദർഭത്തെ അവർ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിക്കുന്നു. വാതിൽ പൂട്ടി തൻ്റെ മകൻ കുട്ടനോട് തന്റെ കർമ്മപദ്ധതി പ്രഖ്യാപിക്കുന്ന രംഗം എന്തൊരു രസമാണ്. കൂടാതെ, ഒരു ഗ്രാമത്തിന്റെ പരിധിയിൽ നിന്ന് ഒരു മഹാനഗരത്തിന്റെ ഭാഗമാകാനുള്ള അവരുടെ പടിപടിയായ രൂപമാറ്റം എന്തൊരു ഇഷ്ടമാണെന്നോ.അവരുടെ ഫ്ലാറ്റ് മേറ്റ്‌സുമായി റമ്മി കളിയും പിസ ഓർഡർ ചെയ്യാൻ കുട്ടനോട് സാധാരണമായി പറയുകയും ചെയ്യുന്ന ആ രംഗം ഒരിക്കലും മറക്കാനാവില്ലല്ലോ.. എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അതേസമയം കൽപനയുടെ ഓർമ പങ്കുവെച്ച് മനോജ് കെ ജയനും എത്തിയിരുന്നു. വ്യക്തമായ നിലപാടുകളിലൂടെ എന്നും സത്യസന്ധമായി സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേതെന്നാണ് മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചത്.

നടന്റെ വാക്കുകൾ ഇങ്ങനെ.. ”ഓർമ്മപ്പൂക്കൾ, കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം, മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു. എന്നും,സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു. ഒരുപാട് സ്നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം”, മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.

More in Malayalam

Trending

Recent

To Top