
Social Media
“മൈ ലിറ്റിൽ സൂപ്പർ ഹീറോ”; ഇളയ മകനൊപ്പമുള്ള ചിത്രവുമായി ടോവിനോ തോമസ്
“മൈ ലിറ്റിൽ സൂപ്പർ ഹീറോ”; ഇളയ മകനൊപ്പമുള്ള ചിത്രവുമായി ടോവിനോ തോമസ്

ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു ടോവിനോ തോമസ്. മിന്നൽ മുരളി’യിലൂടെ മലയാളത്തിന്റെ സ്വന്തം ‘സൂപ്പർ ഹീറോ’ നായകനായി മാറിയിരിക്കുകയാണ് ടൊവിനോ . ചിത്രത്തിന്റെ ഗംഭീര വിജയത്തിന്റെ ആഘോഷം തുടരുന്നതിനിടെ തന്റെ ‘സൂപ്പർ ഹീറോ’യ്ക്ക് ഒപ്പമുള്ള ഫൊട്ടോ പങ്കുവെച്ചിരിക്കുകയാണ് നടൻ.
ഇളയ മകനൊപ്പമുള്ള ചിത്രമാണ് ടൊവിനോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. “മൈ ലിറ്റിൽ സൂപ്പർ ഹീറോ” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മകൻ താരത്തിന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നതാണ് ചിത്രത്തിൽ. ബാറ്റ്മാൻ, സൂപ്പർമാൻ തുടങ്ങി സൂപ്പർ ഹീറോസിന്റെ ലോഗോയുള്ള ഷർട്ട് ആണ് മോൻ ധരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ ടൊവിനോ പങ്കുവെച്ചിരുന്നു. അച്ഛൻ, അമ്മ, ഭാര്യ, മക്കൾ, സഹോദരങ്ങൾ, അവരുടെ മക്കൾ അങ്ങനെ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ടവരോടൊപ്പം കേക്ക് മുറിച്ച് ബർത്ത്ഡേ ആഘോഷിക്കുന്ന വീഡിയോയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരുന്നത്.
ചിത്രം പങ്കുവെച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെയായിരുന്നു
അതിമനോഹരമായ ആളുകൾക്കൊപ്പം ഒരു വർഷം കൂടി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു, അതിർത്തികൾക്കപ്പുറം സ്വീകാര്യത ലഭിച്ച റിലീസുകൾ ഉണ്ടായിരുന്നു, നിങ്ങളോട് പറയാൻ ഒരുപാട് കഥകളും നിങ്ങൾക്ക് സമ്മാനിക്കാൻ ഒരുപാട് കഥാപാത്രങ്ങളുമായി മറ്റൊരു വർഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ഇന്ന് നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി! ഫോണും നെറ്റ്വർക്കും ഇല്ലാത്ത ഒരിടത്ത് എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഞാൻ മറുപടി നൽകാതിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഞാൻ നിങ്ങളുടെ എല്ലാ സന്ദേശങ്ങളും വായിക്കും, നിങ്ങളോട് ഓരോരുത്തരോടും ഞാൻ നന്ദിയുള്ളവനായിരിക്കും.
സ്നേഹവും പിന്തുണയുമായി ഒരു വർഷം കൂടി എന്നോടൊപ്പം നിന്നതിന് നന്ദി. വരാനിരിക്കുന്ന വർഷത്തെകുടുംബം, സുഹൃത്തുക്കൾ, സിനിമ, യാത്രകൾ, കഥകൾ തുടങ്ങി ജീവിതത്തിലെ മനോഹരമായ എല്ലാ കാര്യങ്ങൾക്കും ചിയേർസ്! സ്നേഹപൂർവം നിങ്ങളുടെ ടൊവിനോ” ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...