മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. മനോഹരമായ കുടുംബകഥ പുതുമയോടെ പറയുന്ന പരമ്പര റേറ്റിങിലും മുന്നിലാണ്. സാന്ത്വനം വീട്ടിലെ സഹോദന്മാരും അവരുടെ ഭാര്യമാരും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പരയെ മനോഹരമാക്കുന്നത്. ശിവാഞ്ജലി എന്ന ജോഡിയാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. അഞ്ജലിയുടെ അമ്മയുടെ അസുഖവും ജഗന്നാഥ്നറെ കടന്നു വരവും തുടർന്നുള്ള പ്രശനങ്ങളുമാണ് ഇപ്പോൾ കഥയുടെ പശ്ചാത്തലം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ജലിയുടെ അമ്മയുടെ ആശുപത്രി കാര്യങ്ങളെല്ലാം ഇപ്പോൾ നോക്കുന്നത് ശിവനാണ്.തന്നെ എത്രകണ്ട് അവഹേളിച്ചിട്ടും, മോശം വാക്കുകൾകൊണ്ട് തള്ളിപ്പറഞ്ഞിട്ടും സാവിത്രിയ്ക്ക് വയ്യാതെയാകുമ്പോൾ സഹായത്തിനായെത്തിയത് ശിവനാണ്.
അതുകൊണ്ടുതന്നെ ശിവനോട് സാവിത്രി ക്ഷമാപനമൊക്കെ നടത്തിയതാണ്. കൂടാതെ തന്റെ അമ്മയ്ക്കുവേണ്ടി ശിവൻ പണം ചിലവഴിക്കുമ്പോവും കഷ്ടപ്പെടുന്നത് കാണുമ്പോഴും അഞ്ജലിക്ക് ശിവനോടുള്ള പ്രണയം കൂടിയതുമൊക്കെ പരമ്പരയ്ക്ക് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്.
ഇപ്പോൾ ശിവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ജഗന്നാഥനെ മർദ്ദിച്ചുവെന്ന പേരിലാണ് ശിവനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ശങ്കരൻ ഇല്ലാത്ത സമയത്ത് അഞ്ജലിയുടെ വീട്ടിലെത്തിയ ജഗൻ കാണുന്നത് ശിവനെയാണ്. ശങ്കരനെ കണ്ടിട്ടെ താൻ പോകുവെന്നും വീട്ടിൽ കയറി ഇരിക്കാൻ പോവുകയാണെന്നും ജഗൻ ശിവനോട് പറയുന്നുണ്ട്. അതിന് ശിവൻ അനുവദിക്കാതിരുന്നപ്പോൾ ജഗൻ അഞ്ജലിയേയും സാവിത്രിയേയും ജയന്തിയേയും തനിക്കൊപ്പം വിടാൻ പറയുന്നുണ്ട്. ഇതുകേട്ട് കലിപൂണ്ടാണ് ശിവൻ ജഗന്റെ കരണത്ത് അടിച്ചത്.
സംഭവത്തിന് ശേഷം തിരികെ പോയ ജഗൻ തമ്പിയോട് കാര്യങ്ങളൊക്കെ ധരിപ്പിച്ചുകിട്ടുണ്ട്. തമ്പിയാണ് ജഗനോട് ശിവന്റെ പേരിൽ പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞത്. അങ്ങനെയാണ് ശിവൻ പൊലീസ് കസ്റ്റഡിയിൽ ആകുന്നത്.
പുതിയ പ്രമോയിൽ അഞ്ജലിക്ക് മുമ്പിൽ വെച്ച് ശിവനെ തല്ലുന്ന രംഗങ്ങളാണുള്ളത്. ശേഷം അഞ്ജലി നിർത്താതെ കരയുന്നതും കാണാം. സാവിത്രിയും ശിവനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ശിവൻ കാരണം നാട്ടുകാരുടെ മുന്നിൽ താൻ നാണംകെട്ടുവെന്ന് പറഞ്ഞാണ് ശിവനെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് സാവിത്രി അഞ്ജലിയേയും കൂട്ടി പോകുന്നത്. ബാലനെയടക്കം ശിവന്റെ പ്രവൃത്തിയുടെ പേരിൽ സാവിത്രി കുറ്റപ്പെടുത്തുന്നുണ്ട്. ശിവനെ കാണാൻ ബാലനും ഹരിയും പൊലീസ് സ്റ്റേഷനിലേക്ക് വരുന്നതും പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പ്രമോയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
ശിവനും അഞ്ജലിയുമെല്ലാം ഓവറാക്കി ചളമാക്കാതെ വളരെ മനോഹരമായാണ് അഭിനയിച്ചിരിക്കുന്നതെന്നും മറ്റ് സീരിയലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സാന്ത്വനത്തിലെ അഭിനേതാക്കളെല്ലാം നല്ല നടിയും നടനുമാണെന്നുമെല്ലാമാണ് പുതിയ പ്രമോ കൂടി റിലീസ് ചെയ്തതോടെ കമന്റുകളിൽ ഏറെയും വരുന്നത്.
‘ശിവന്റേയും അഞ്ജലിയുടെ ലൈഫ് ട്രാജഡികൾ മതിയാക്കണം, സാവിത്രി വീണ്ടും പഴയത് പോലെ ആവരുത്. ഇത്രയും നാൾ നല്ല രസമുണ്ടായിരുന്നു അമ്മായിഅമ്മ മരുമോൻ സീൻ ഒക്കെ. ഇനിയും അങ്ങനെ തന്നെ വേണം എന്നാണ് ആഗ്രഹം’ തുടങ്ങിയ കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്. ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, ഗോപിക, രക്ഷ രാജ്, അപ്സര, ബിജേഷ്, ദിവ്യ ബിനു, യതി കുമാർ, ഗിരിജ പ്രേമൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിപ്പി തന്നെയാണ് സീരിയൽ നിർമ്മിക്കുന്നതും.
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...