
Malayalam
ആ സത്യം സോണി ഉടൻ അറിയുമോ?? ദീപയുടെ മാറ്റത്തിൽ കണ്ണുതള്ളി മുത്തശ്ശി
ആ സത്യം സോണി ഉടൻ അറിയുമോ?? ദീപയുടെ മാറ്റത്തിൽ കണ്ണുതള്ളി മുത്തശ്ശി

മലയാള ടെലിവിഷൻ ആരാധകരിലേക്ക് വേറിട്ട ചിന്തയുമായി എത്തിയ സീരിയലാണ് മൗനരാഗം. സീരിയലിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ച് നല്ലതുപോലെ സ്കോർ ചെയ്യുന്നത് കിരണിന്റെ അച്ഛനാണ്. ഇന്നലെയും ദീപയോടുള്ള ആ സംസാരവും, ധൈര്യം പകർന്നു കൊടുക്കുന്ന രീതിയിലെ സംസാരമൊക്കെ അടിപൊളി ആയിരുന്നു എന്ന് തന്നെ ഒറ്റവാക്കിൽ പറയാം.
സി എസ് ആദ്യം ഉന്നം വെക്കേണ്ടതും തകർക്കേണ്ടതും രാഹുൽ എന്ന ദുഷ്ടനെ ആയിരുന്നു. അതിനുള്ള ശ്രമങ്ങളെല്ലാം ആദ്യമേ നടത്തിയതായിരുന്നു.പക്ഷെ, അപ്പോഴല്ലേ.. അതിനെക്കളും ദുഷ്ട്ട പ്രവൃത്തികളും ചിന്തകളുമായി നടക്കുന്ന കല്യാണിയുടെ കുടുംബക്കാരെ കുറിച്ചറിയുന്നത്. എന്നാൽ, പിന്നെ ആദ്യം പണം കൊണ്ട് വിക്രത്തിനെയും പ്രാകാശനിയുമൊക്കെ വലയിലാക്കുന്നത് തന്നെയാണ് നല്ലത്.
അതിനുള്ള എല്ലാ പണികളും സി എസ് ഒരുക്കിയിട്ടുണ്ട്. ദീപയോട് ഇന്നലെ പ്രകാശന്റെ ബാക്കി ക്രൂരകൃത്യങ്ങളും കൂടി പറഞ്ഞതോടെ കടുവയുടെ തനി സ്വരൂപം കുറച്ചും കൂടി മനസ്സിലാക്കി പക്ഷെ, അവിടെയും പ്രശ്നങ്ങൾ തീരുന്നില്ല. വിക്രമിന്റെ അക്കൗണ്ടിലേക്ക് പൈസയിടാനുള്ള ഒരുക്കത്തിലാണ് സി എസ്, അത് വിക്രം ചിത്രകാരൻ എന്നറിഞ്ഞിട്ടാകും, പക്ഷെ, വിക്രം ചിത്രകാരൻ അല്ലെന്നുള്ള സത്യം സി എസ് അറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക. ഇതേകാര്യം സോണിയും വിശ്വസിച്ചു വച്ചിട്ടുണ്ട്, ഇനി സോണി അറിഞ്ഞാൽ കിരണിനോടും കല്യാണിയോടും ഏത് രീതിയിലാണ് പ്രതികരിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ പോലും ഉറപ്പ് നല്കാൻ കഴിയില്ല. എന്തൊക്കെ ആയാലും, പണം വിക്രമിന്റെ അക്കൗണ്ടിൽ ഇടാൻ സാധ്യത വളരെക്കുറവാണ്, ഇനി അതിനെങ്ങാനും മുൻപ് പ്രാകാശൻ പുതിയ വിദ്യയുമായി ഇറങ്ങുമോ എന്നുള്ള കാര്യമാണ് ഉറപ്പില്ലാത്തത്.
ദീപയുടെ സ്വഭാവത്തിന് ഇന്നുമുതൽ നല്ല രീതിയിൽമാറ്റം വരൻ പോകുകയാണ്. ഇത് കണ്ടെന്തായാലൂം മുത്തശ്ശിയും പ്രകാശനുമൊക്കെ ഒന്ന് ഞെട്ടും. പ്രൊമോയിൽ കാണിച്ചരിക്കുന്നതുപോലെ, പ്രാകാശനോട് നല്ലതുപോലെ ദേഷ്യപ്പെട്ട് തന്നെ സംസാരിക്കുന്നുണ്ട്, മുത്തശ്ശിയ്ക്ക് ഇതൊന്നും ഒട്ടും പിടിച്ചിട്ടില്ല, അങ്ങനെയൊന്നും ഇഷ്ടപ്പെടാൻ വഴിയില്ലലോ.. ഇതുവരെയും തന്റെ കൈയ്യിൽ നിന്നും തല്ലും വാങ്ങി, വഴക്കും വാങ്ങി നടന്ന ദീപയ്ക്ക് പെട്ടെന്നൊരു മാറ്റം വരുമ്പോൾ എന്തായാലും സഹിക്കാൻ കഴിയില്ല, പ്രതികരിക്കേണ്ടിടത് പ്രതികരിച്ചില്ലെങ്കിൽ പുരുഷന്റെ അടിമ ആകേണ്ടി വരും. അതിനൊരിക്കലും ഇടയൊരുക്കരുത്, ഇത്രയും കാലം ദീപ എന്ന കഥാപാത്രം അങ്ങനെയായിരുന്നു.. എന്നാൽ ഇന്ന് മുതൽ മാറ്റം വരുകയാണ് സുഹൃത്തുക്കളെ…
പിന്നെ, ഇന്ന് സി എസ് പ്രകാശനെകൊണ്ട് കല്യാണി തന്റെ മകളാണെന്ന് പറയിക്കുന്നുണ്ട്. അത് ഏതായാലും നല്ലതാണ്. ഇത്രയും കാലം മകളെന്നുപോലും വായ്കൊണ്ട് പറയാൻ മടിച്ചിരുന്ന കടുവ ഒടുവിൽ അങ്ങനെ പറഞ്ഞു പോകുകയാണ്, അത് ഏതായാലും നന്നായി.
ഇതിനോടൊപ്പം തന്നെ, കല്യാണത്തിനുള്ള കാര്യങ്ങളും സി എസ് ചെയ്യുന്നുണ്ട്. അവസാനം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കല്യാണത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാകുമ്പോഴായിരിക്കും, രൂപ സി എസ് ആരാണെന്ന് സത്യം അറിയുന്നത്. ആ സമയത്ത് അമ്മയുടെ വക്കും കേട്ട് കിരൺ കല്യാണത്തിൽ നിന്നും പിന്മാറാതിരുന്നാൽ ഭാഗ്യം. എന്തായാലൂം അങ്ങനെയൊന്നും സംഭവിക്കാതെ കിരണിന്റെയും കല്യാണിയുടെയും വിവാഹം നടക്കുന്ന എപ്പിസോഡ് നമുക്ക് ഉടനെ തന്നെ കാണാൻ കഴിഞ്ഞാൽ ഭാഗ്യം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...