Malayalam
മൗനരാഗത്തില്‍ വമ്പന്‍ ട്വിസ്റ്റ് പ്രകാശന് വമ്പന്‍ പണിയുമായി ദീപ, പൊളിച്ചടുക്കി സിഎസ്: ഇനി കളിമാറുകയാണ് മക്കളെ പ്രകാശന് പെട്ടു…
മൗനരാഗത്തില്‍ വമ്പന്‍ ട്വിസ്റ്റ് പ്രകാശന് വമ്പന്‍ പണിയുമായി ദീപ, പൊളിച്ചടുക്കി സിഎസ്: ഇനി കളിമാറുകയാണ് മക്കളെ പ്രകാശന് പെട്ടു…
പെണ്‍കുട്ടിയായതിന്റെ പേരില്‍ സമൂഹത്തിന് മുന്നില്‍ ചോദ്യ ചിഹ്നമായവരും, നിരവധി ഇടങ്ങളില്‍ ഇരയാകേണ്ടി വന്നവരും… ജനിച്ചത് പെണ്‍കുട്ടിയായതിനാല്‍ കൊന്നു കളയാന്‍ പറയുന്ന മതപണ്ഡിതന്മാരും ഉണ്ടായിരുന്ന സമൂഹത്തിലാണ് നമ്മളൊക്കെയും ഇപ്പോള്‍ ജീവിക്കുന്നത്. മറു സൈഡിലൂടെ ചിന്തിച്ചാല്‍, പെണ്‍കുട്ടിയായതിന്റെ പേരില്‍ വേദന അനുഭവിക്കുന്ന ആരെങ്കിലുമൊക്കെ ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണില്‍ ഇന്നും കാണും. അത്തരത്തില്‍ ചിന്തിക്കുന്നവര്‍ക്കും ജീവിക്കുന്നവര്‍ക്കും വേണ്ടിയുള്ള സീരിയലാണ് മൗനരാഗം.
വര്‍ഷങ്ങളായി ഭര്‍ത്താവായ പ്രകാശന്റെ ക്രൂരത മനസിലും ശരീരത്തിലും ദീപ ഒരുപോലെ അനുഭവിക്കുന്നുണ്ട്. ദീപയെ പോലെയുള്ള അമ്മമാര്‍ ചിലപ്പോള്‍ ഇന്നും ഉണ്ടാകും.. അവരൊക്കെ ഏത് രീതിയില്‍ പ്രതികരിക്കണമെന്നാണ്, സീരിയലിലൂടെ കാണിച്ചു തരുന്നതെന്ന് നിസംശയം പറയാവുന്നതാണ്.
ഇന്നലെവരെ പരമ്പരയില്‍ സ്കോര്‍ ചെയ്തു കൊണ്ടിരുന്നത്, പ്രകാശനാണെങ്കില് ഇന്ന് മുതല്‍ കളികള്‍ മാറുകയാണ്. അതിനുള്ള കാരണക്കാരന്‍ നമ്മുടെ സി എസ് തന്നെയാണ്.. ഇന്നലത്തെ എപ്പിസോഡില്‍ പ്രാകാശന്റെ ക്രൂരത ഇനിയും അടങ്ങില്ലെന്ന് മനസ്സിലാക്കിയ കല്യാണി അമ്മയെയും കൊണ്ട് സി എസിന്റെ അരികില്‍ എത്തിയിരുന്നു…
തുടര്‍ന്ന്, സി എസിന്റെയൊരു മാസ് പെര്‍ഫോമന്‍സ് തന്നെയായിരുന്നു ഉണ്ടായിരുന്നത്. പിന്നെ, വിക്രമിനെ അപകടത്തിലാക്കിയത് പ്രാകാശന് ആണെന്ന സത്യം അങ്ങ് തുറന്നു പറയുകയായിരുന്നു. ഈ സീന്‍ എന്തയാലും പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ഒരു രംഗം തന്നെയാകും.
അത്രയും സമയം തണുപ്പന്‍ മട്ടില്‍ നിന്ന ദീപയുടെ സ്വഭാവത്തില്‍ വന്ന മാറ്റം ശെരിക്കും കിടിലമായിരുന്നു. ഇനി ഇന്നത്തെ എപ്പിസോഡിലായിരിക്കും, പ്രാകാശിനെതിരെയുള്ള ദീപയുടെ യുദ്ധം ആരംഭിക്കുന്നത്, എന്തയാലും സി എസ് ആ സത്യങ്ങള്‍ തുറന്നു പറഞ്ഞത് തന്നെയാണ്, നല്ലത് സീരിയലിന് കുറച്ചു മാറ്റമെങ്കിലും വരുമല്ലോ..
പിന്നെ, ഇനിയങ്ങോട്ട് മൗനരാഗം സീരിയലിന്റെ കളികള്‍ മാറുകയാണ്.. ഇനി പ്രാകാശനും മുത്തശ്ശിക്കും സമാധാനമില്ലാത്ത നാളുകളായിക്കും. പെണ്‍കുട്ടികളെ സ്നേഹിക്കാത്തവര്‍ക്കും, സ്ത്രീകളെ ഉപദ്രവിക്കുന്നവര്ക്കുമൊക്കെ ഇങ്ങനെയൊക്കെ വേണം മറുപടി കൊടുക്കേണ്ടത് എന്നൊക്കെയുള്ള സി എസിന്റെ ഡയലോഗ് കിടിലം എന്നല്ലാതെ വേറൊന്നും പറയാനല്ല. അപ്പോള്‍, ഒരു കാര്യം ഉറപ്പായി ഇനിമുതല്‍ പ്രാകാശന് കണ്ടകശനിയാണ്.. ആ എപ്പിസോഡുകള്‍ക്കായി നമുക്ക് കാത്തിരിക്കാം.