Connect with us

സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

News

സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സുരേഷ് ഗോപിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നും അദ്ദേഹം ഫേസ്ബുക്ക്
കുറിപ്പിലൂടെ അറിയിച്ചു.

“മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ മറ്റ് അസുഖങ്ങൾ ഇല്ല. പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. ഈ ഘട്ടത്തിൽ, എല്ലാവരും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കാനും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ രോഗബാധിതരാക്കാതെയും സൂക്ഷിക്കുക.” സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം മമ്മൂട്ടിക്കും കോ വിഡ് സ്ഥിരീകരിച്ചിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിൽ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

More in News

Trending

Recent

To Top